Neram poy

നേരം പോയ്‌
Year
Language

നേരംപോയി നേരംപോയി നേരേ പോ പൂത്തോണി
തീരങ്ങള്‍ കാണാദൂരത്തായി രാവേറേയായി
നീ കായല്‍ കാറ്റേ ചുറ്റി വാ
(നേരംപോയി.........)
ഒരു മണ്‍കുര കണ്ടോ കാറ്റേ ഒളി മങ്ങിയ ദീപം പോല്‍
ഒരു പെണ്‍ കൊടിയുണ്ടോ ദൂരേയ്യാരേയ്യോര്‍ത്തിരിക്കുന്നു
ഓ...............

ഓ...............
വാതില്‍ക്കല്‍ മുട്ടുമ്പോള്‍ പാതിമെയ്യായോന്‍റെ കാലൊച്ചയാണോ കേട്ടു
നീയ്യേതോ രാപ്പൂവിന്‍ നന്മണം നേദിക്കേ നീര്‍മിഴിയീറനായോ
നറുചന്ദനഗന്ധവുമായ്പ്പോകും ഒരു സാന്ത്വനഗീതവുമായ്പ്പോകും
അവള്‍ തന്‍ ചുടുവീര്‍പ്പുകള്‍ ഒപ്പിയെടുത്തൊരു പനിമലരിതള്‍ തരു തിരികേ വരു
ഓ................

മാനത്തെ പൂത്തോണി മാരിക്കാര്‍ മായ്ച്ചാലും പാടു നീ തോണിക്കാരാ
ദൂരത്തേ തീരങ്ങള്‍ കേള്‍ക്കും നിന്നീണങ്ങള്‍ കായല്‍പ്പൊന്നോളങ്ങളില്‍
ഇരുള്‍മൂടുപടങ്ങളഴിക്കൂ നീ നിറമേഴുമണിഞ്ഞു ചിരിക്കൂ നീ
വിരഹച്ചുടുതീയിതില്‍ നിന്നുമുയിര്‍ക്കുക പ്രീയസഖി പുലരൊളിയണയുകയായി
ഓ.................
(നേരംപോയി.......)

neraṁpoyi neraṁpoyi nere po pūttoṇi
tīraṅṅaḽ kāṇādūrattāyi rāveṟeyāyi
nī kāyal kāṭre suṭri vā
(neraṁpoyi.........)
ŏru maṇgura kaṇḍo kāṭre ŏḽi maṅṅiya dībaṁ pol
ŏru pĕṇ kŏḍiyuṇḍo dūreyyāreyyorttirikkunnu
o...............

o...............
vādilkkal muṭṭumboḽ pādimĕyyāyonṟĕ kālŏccayāṇo keṭṭu
nīyyedo rāppūvin nanmaṇaṁ nedikke nīrmiḻiyīṟanāyo
naṟusandanagandhavumāyppoguṁ ŏru sāndvanagīdavumāyppoguṁ
avaḽ tan suḍuvīrppugaḽ ŏppiyĕḍuttŏru panimalaridaḽ taru tirige varu
o................

mānattĕ pūttoṇi mārikkār māyscāluṁ pāḍu nī toṇikkārā
dūratte tīraṅṅaḽ keḽkkuṁ ninnīṇaṅṅaḽ kāyalppŏnnoḽaṅṅaḽil
iruḽmūḍubaḍaṅṅaḽaḻikkū nī niṟameḻumaṇiññu sirikkū nī
virahaccuḍudīyidil ninnumuyirkkuga prīyasakhi pularŏḽiyaṇayugayāyi
o.................
(neraṁpoyi.......)