Neram manniya neram

നേരം മങ്ങിയ നേരം
Work
Year
Language

നേരം മങ്ങിയ നേരം
ശിശിരം കോരി ചൊരിയും കുളിരില്‍

നേരം മങ്ങിയ നേരം
ശിശിരം കോരി ചൊരിയും കുളിരില്‍
രാത്രി സത്രത്തില്‍ അണയുന്നൂ നാം
കാറ്റിലലയും കരിയിലകള്‍
കാറ്റില്‍, അലയും കരിയിലകള്‍
നേരം മങ്ങിയ നേരം

കൊച്ചു സുഖ ദുഃഖങ്ങള്‍
ജപമണി മുത്തുകളായ്‌ എണ്ണുന്നു (കൊച്ചു...)
സ്നേഹത്തിന്റെ മുഖങ്ങള്‍ മനസ്സില്‍ വേദനയായ്‌ ഉണരുന്നു
ഏതോ രാക്കിളി കേഴുന്നകലെ
ചേതന പിടയുന്നു... ചേതന പിടയുന്നൂ.....
നേരം മങ്ങിയ നേരം

മന്ദഹസിക്കാന്‍ മറന്നു
മുകളിലെ ഇന്ദു കലയും മാഞ്ഞൂ (മന്ദഹസിക്കാന്‍.. ..)
വാടും രജനീ പുഷ്പങ്ങള്‍ തന്‍
വാസന നേര്‍ത്തലിയുന്നു
ഏതോ പിന്‍വിളി കേള്‍ക്കുന്നകലെ
വേര്‍പിരിയും നേരം... വേര്‍പിരിയും നേരം....

നേരം മങ്ങിയ നേരം
ശിശിരം കോരി ചൊരിയും കുളിരില്‍
രാത്രി സത്രത്തില്‍ അണയുന്നൂ നാം
കാറ്റിലലയും കരിയിലകള്‍
കാറ്റില്‍, അലയും കരിയിലകള്‍
നേരം മങ്ങിയ നേരം

neraṁ maṅṅiya neraṁ
śiśiraṁ kori sŏriyuṁ kuḽiril

neraṁ maṅṅiya neraṁ
śiśiraṁ kori sŏriyuṁ kuḽiril
rātri satrattil aṇayunnū nāṁ
kāṭrilalayuṁ kariyilagaḽ
kāṭril, alayuṁ kariyilagaḽ
neraṁ maṅṅiya neraṁ

kŏccu sukha duḥkhaṅṅaḽ
jabamaṇi muttugaḽāy‌ ĕṇṇunnu (kŏccu...)
snehattinṟĕ mukhaṅṅaḽ manassil vedanayāy‌ uṇarunnu
edo rākkiḽi keḻunnagalĕ
sedana piḍayunnu... sedana piḍayunnū.....
neraṁ maṅṅiya neraṁ

mandahasikkān maṟannu
mugaḽilĕ indu kalayuṁ māññū (mandahasikkān.. ..)
vāḍuṁ rajanī puṣpaṅṅaḽ tan
vāsana nerttaliyunnu
edo pinviḽi keḽkkunnagalĕ
verbiriyuṁ neraṁ... verbiriyuṁ neraṁ....

neraṁ maṅṅiya neraṁ
śiśiraṁ kori sŏriyuṁ kuḽiril
rātri satrattil aṇayunnū nāṁ
kāṭrilalayuṁ kariyilagaḽ
kāṭril, alayuṁ kariyilagaḽ
neraṁ maṅṅiya neraṁ