Nenyajam ninakkoru

നെഞ്ചം നിനക്കൊരു
Year
Language

നെഞ്ചം നിനക്കൊരു മഞ്ചം
പഞ്ചസായകന്‍ പൂകൊണ്ടു മൂടുമീ നെഞ്ചം
ഒരു മലര്‍മഞ്ചം
നെഞ്ചം

ഹേമന്തസന്ധ്യകള്‍ പനിനീരില്‍ മുക്കിയ
രാമച്ചവിശറികള്‍ വീശുമ്പോള്‍ .... ഹേമന്ത
കാമുകീ .... കാമുകീ ഞാന്‍ നിന്റെ സ്വയംവരപ്പന്തലിലെ
കാമുകമൊരുനാള്‍ കുലയ്ക്കും
അതില്‍ കാമബാണം തൊടുക്കും
നെഞ്ചം

സീമന്തരേഖയില്‍ അളകങ്ങള്‍ മാടി നീ
സിന്ദീരതിലകങ്ങള്‍ ചാര്‍ത്തുമ്പോള്‍ ...... സീമന്ത
ശ്രീമതീ .... ശ്രീമതീ ഞാന്‍ നിന്റെ മധുവിധൂരാത്രിയിലെ
രോമാഞ്ചമുകുളങ്ങള്‍ വിടര്‍ത്തും
എന്റെ പ്രേമദാഹം തീര്‍ക്കും
നെഞ്ചം

nĕñjaṁ ninakkŏru mañjaṁ
pañjasāyagan pūgŏṇḍu mūḍumī nĕñjaṁ
ŏru malarmañjaṁ
nĕñjaṁ

hemandasandhyagaḽ paninīril mukkiya
rāmaccaviśaṟigaḽ vīśumboḽ .... hemanda
kāmugī .... kāmugī ñān ninṟĕ svayaṁvarappandalilĕ
kāmugamŏrunāḽ kulaykkuṁ
adil kāmabāṇaṁ tŏḍukkuṁ
nĕñjaṁ

sīmandarekhayil aḽagaṅṅaḽ māḍi nī
sindīradilagaṅṅaḽ sārttumboḽ ...... sīmanda
śrīmadī .... śrīmadī ñān ninṟĕ madhuvidhūrātriyilĕ
romāñjamuguḽaṅṅaḽ viḍarttuṁ
ĕnṟĕ premadāhaṁ tīrkkuṁ
nĕñjaṁ