Nellu vilanyanyae

നെല്ലു വിളഞ്ഞേ
Year
Language

നെല്ലുവിളഞ്ഞേ നിലം നിറഞ്ഞേ
മണ്ണുനനഞ്ഞേ മനംകുളിര്‍ന്നേ
നല്ലനാടിന്റെ നാവോറും പാട്ടുമായ്
നെന്മേനി പൊന്മേനി കൊയ്യടി കൊയ്യടി പെണ്ണേ

ഓ......
പൊന്നുവിലയുള്ള മണ്ണിന്മകളേ
വീരകഥകള്‍ കുരുത്ത നിലമാണേ
വിളയെടുപ്പുത്സവമേളയാണേ
ഏഴുമലയില്‍ മലക്കുടയുണ്ട് ഏഴംകുളത്തൊരു തൂക്കമുണ്ട്
ഓച്ചിറപ്പന്ത്രണ്ട് വിളക്കും കണ്ട്
നേര്‍ച്ചകഴിക്കെടി പാലൂറും പെണ്ണേ
കൊയ്യടി കൊയ്യടി പെണ്ണേ

വടയാറ്റുകോട്ടയില്‍ ഉറിയടിമേളം
പടകാളിക്കാവില്‍ മുടിയേറ്റുമേളം
ദാരികന്‍ പേച്ചുണ്ട് പരിചമുട്ടുണ്ട്
പോരിന്‍ പോരിന്‍ കന്നിമാരേ
ആയിരം കാവിലെ വിളക്കുകണ്ടോ
ആദിത്യഭഗവാന്റെ കതിരുകണ്ടോ
ആവണിമാസത്തെ പുത്തരിനെല്ലിന്നും
ആടിപ്പാടികൊയ്യടിപെണ്ണേ
കൊയ്യടി കൊയ്യടിപെണ്ണേ

nĕlluviḽaññe nilaṁ niṟaññe
maṇṇunanaññe manaṁkuḽirnne
nallanāḍinṟĕ nāvoṟuṁ pāṭṭumāy
nĕnmeni pŏnmeni kŏyyaḍi kŏyyaḍi pĕṇṇe

o......
pŏnnuvilayuḽḽa maṇṇinmagaḽe
vīragathagaḽ kurutta nilamāṇe
viḽayĕḍupputsavameḽayāṇe
eḻumalayil malakkuḍayuṇḍ eḻaṁkuḽattŏru tūkkamuṇḍ
occiṟappandraṇḍ viḽakkuṁ kaṇḍ
nerscagaḻikkĕḍi pālūṟuṁ pĕṇṇe
kŏyyaḍi kŏyyaḍi pĕṇṇe

vaḍayāṭrugoṭṭayil uṟiyaḍimeḽaṁ
paḍagāḽikkāvil muḍiyeṭrumeḽaṁ
dārigan peccuṇḍ parisamuṭṭuṇḍ
porin porin kannimāre
āyiraṁ kāvilĕ viḽakkugaṇḍo
ādityabhagavānṟĕ kadirugaṇḍo
āvaṇimāsattĕ puttarinĕllinnuṁ
āḍippāḍigŏyyaḍibĕṇṇe
kŏyyaḍi kŏyyaḍibĕṇṇe