Neeyoromal

നീയൊരോമൽ
Year
Language

നീയോരോമല്‍ കാവ്യചിത്രം പോലെ (2)
നീയോരാമ്പല്‍പ്പൂവിന്‍ മിഴിയിലെ നാണം പോലെ
സ്വര്‍ണ്ണസന്ധ്യ പോലെ
ഒരു കുടന്ന പനിനീര്‍ പോലെ ഓമലേ (നീയോരോമല്‍)

മിന്നും നുണക്കുഴി കുഞ്ഞിണച്ചുഴികളില്‍ മുങ്ങി ഞാന്‍ (2)
കണ്ണിന്‍ നീല നീല വിണ്ണില്‍ പാടി പാടി
വെള്ളില്‍ക്കിളി പോലെ പറന്നു ഞാന്‍ (കണ്ണിന്‍ )
നിന്നാത്മാവില്‍ ഇളവേല്‍ക്കും ഞാന്‍ (നീയോരോമല്‍)

നിന്നില്‍ നൃത്തമാടും പൊന്നഴകലകളില്‍ മുങ്ങീ ഞാന്‍ (2)
ചേതോഹരിയാകും ഏതോ ദാരു ശില്‍പ്പം
ആരോ ഉയിരേകി ഉണര്‍ന്നു നീ (ചേതോഹരിയാകും )
എന്നാത്മാവിന്‍ കുളിരാണു നീ (നീയോരോമല്‍ )

nīyoromal kāvyasitraṁ polĕ (2)
nīyorāmbalppūvin miḻiyilĕ nāṇaṁ polĕ
svarṇṇasandhya polĕ
ŏru kuḍanna paninīr polĕ omale (nīyoromal)

minnuṁ nuṇakkuḻi kuññiṇaccuḻigaḽil muṅṅi ñān (2)
kaṇṇin nīla nīla viṇṇil pāḍi pāḍi
vĕḽḽilkkiḽi polĕ paṟannu ñān (kaṇṇin )
ninnātmāvil iḽavelkkuṁ ñān (nīyoromal)

ninnil nṛttamāḍuṁ pŏnnaḻagalagaḽil muṅṅī ñān (2)
sedohariyāguṁ edo dāru śilppaṁ
āro uyiregi uṇarnnu nī (sedohariyāguṁ )
ĕnnātmāvin kuḽirāṇu nī (nīyoromal )