വസന്തമേ.....
വസന്തമേ പ്രേമവസന്തമേ
മടങ്ങിവരില്ലേ നീ
കരിഞ്ഞുണങ്ങുമീ ചില്ലയില്‍ കുളിരായ്
തിരിച്ചുവരില്ലേ നീ വസന്തമേ..
എത്ര നിറങ്ങള്‍ നീ വിടര്‍ത്തീ
എത്ര സ്വപ്നങ്ങളെ നീ വളര്‍ത്തീ
എന്നുമാ സൌരഭസാഗരവീചിയില്
എന്റെ മനസ്സിനെ തോണിയാക്കി
എങ്ങുപോയ് നീ എങ്ങുപോയ് നീ
എല്ലാം മറന്നെന്റെ ജീവന്റെ ജീവനേ
എങ്ങു പോയ് നീ.....
തരംഗമേ ഗാന തരംഗമേ
തിരിച്ചുവരില്ലേ നീ
മയങ്ങിവീഴും തന്ത്രിയില്‍ ലയമായ്
തിരിച്ചു വരില്ലേ നീ തരംഗമേ..
എത്ര സ്വരങ്ങള്‍ നീയുണര്ത്തീ
എത്ര സത്വങ്ങളെ നീ വളര്‍ത്തീ
എന്നുമാരാഗത്തിന് രാജകൊട്ടാരത്തില്‍
എന്റെ മോഹത്തെ അതിഥിയാക്കീ
എങ്ങു പോയ് നീ എങ്ങു പോയ് നീ
എല്ലാം മറന്നെന്റെ ജീവന്റെ ജീവനേ
എങ്ങു പോയ് നീ (വസന്തമേ)