നീയെന്‍ ഉള്‍പ്പൂവിന്നുള്ളിന്‍
സ്വര്‍ണ്ണഹംസമായ് വരൂ
നീ പോരൂ! എന്‍ കൈയ്യില്‍ നീയീ
പൊന്‍വളകള്‍ ചാര്‍ത്തിടൂ
കൈത്തണ്ടുലഞ്ഞതില്‍ കൈവളകള്‍ പാടവേ
ഈ കൈയ്യില്‍ മുത്തി കണ്ണില്‍ നോക്കി
കാതില്‍ മൂളും ഞാന്‍...
(നീയെന്‍)
തരിവള കരിവള ചേരും
കൈത്തണ്ടില്‍ പൊന്നിന്‍വളകള്‍
കരിവരിവണ്ടുകള്‍ മൂളും
പൊല്‍ത്താരില്‍ സ്വര്‍ണ്ണക്കിളിപോല്‍
നീട്ടിനീട്ടി ആലോലം പാട്ടുപാടും ആ കിളികള്‍
നീ പോരൂ! നീ പോരൂ! എന്നെന്നോടോതുന്നു
(നീയെന്‍)
പ്രിയതരമൊരു മധുഗാനം പ്രേമാര്‍ദ്രമാമീരടികള്‍
അകതളിര്‍ തഴുകുകയായി ഇന്നാരേ പാടുന്നരികില്‍
ഏകതന്തി ആത്മാവിന്‍ രാഗതന്തിയായ് മാറ്റും
ഹേമന്തരാവിന്റെ സംഗീതമായ് പോരൂ
(നീയെന്‍)