Neerppola pole

നീര്‍പ്പോള പോലെ
Work
Year
Language

നീർപ്പോള പോലെ ജന്മങ്ങള്‍
മഴവില്ലു പോലെ ബന്ധങ്ങള്‍
നീർപ്പോള പോലെ ജന്മങ്ങള്‍
മഴവില്ലു പോലെ ബന്ധങ്ങള്‍...
സുഖമൊരു മിഥ്യ....
സ്നേഹം മരീചിക
ധര്‍മ്മമോ.....
സന്ധ്യയെ പുല്‍കും അനാഥ...
നീർപ്പോള പോലെ ജന്മങ്ങള്‍
മഴവില്ലു പോലെ ബന്ധങ്ങള്‍...

കനവുകളെല്ലാം കടലുകളായി
മാറുന്ന നിമിഷങ്ങള്‍ മനുഷ്യനു സ്വന്തം
ജീവിതമെന്നും വലിയൊരു ഭാരമായ്
തോന്നും മുഹൂര്‍ത്തങ്ങള്‍ മനുഷ്യനു സ്വന്തം
സ്നേഹം തേടി അലയുമ്പോള്‍
കപടമുഖങ്ങള്‍ വഴിമാറുന്നു..
സ്നേഹം തേടി അലയുമ്പോള്‍
കപടമുഖങ്ങള്‍ വഴിമാറുന്നു..
നീർപ്പോള പോലെ ജന്മങ്ങള്‍
മഴവില്ലു പോലെ ബന്ധങ്ങള്‍...
സുഖമൊരു മിഥ്യ....
സ്നേഹം മരീചിക
ധര്‍മ്മമോ.....
സന്ധ്യയെ പുല്‍കും അനാഥ....

കസവിലും കനകത്തിന്‍ മാറ്റിലും സര്‍വ്വം
കൊളുത്തിവെയ്ക്കുന്നതു ധന്യമെന്നോ...
ഇരുപഥത്തില്‍ വെറും അന്യരെപ്പോലെ
പിരിയുന്ന ബന്ധങ്ങള്‍ ചേരുമോ വീണ്ടും..
സത്യം തേടി അലയുമ്പോള്‍
സര്‍പ്പരൂപങ്ങള്‍ വന്നണയുന്നു...
സത്യം തേടി അലയുമ്പോള്‍
സര്‍പ്പരൂപങ്ങള്‍ വന്നണയുന്നു....
(നീർപ്പോള പോലെ...)

nīrppoḽa polĕ janmaṅṅaḽ
maḻavillu polĕ bandhaṅṅaḽ
nīrppoḽa polĕ janmaṅṅaḽ
maḻavillu polĕ bandhaṅṅaḽ...
sukhamŏru mithya....
snehaṁ marīsiga
dharmmamo.....
sandhyayĕ pulguṁ anātha...
nīrppoḽa polĕ janmaṅṅaḽ
maḻavillu polĕ bandhaṅṅaḽ...

kanavugaḽĕllāṁ kaḍalugaḽāyi
māṟunna nimiṣaṅṅaḽ manuṣyanu svandaṁ
jīvidamĕnnuṁ valiyŏru bhāramāy
tonnuṁ muhūrttaṅṅaḽ manuṣyanu svandaṁ
snehaṁ teḍi alayumboḽ
kabaḍamukhaṅṅaḽ vaḻimāṟunnu..
snehaṁ teḍi alayumboḽ
kabaḍamukhaṅṅaḽ vaḻimāṟunnu..
nīrppoḽa polĕ janmaṅṅaḽ
maḻavillu polĕ bandhaṅṅaḽ...
sukhamŏru mithya....
snehaṁ marīsiga
dharmmamo.....
sandhyayĕ pulguṁ anātha....

kasaviluṁ kanagattin māṭriluṁ sarvvaṁ
kŏḽuttivĕykkunnadu dhanyamĕnno...
irubathattil vĕṟuṁ anyarĕppolĕ
piriyunna bandhaṅṅaḽ serumo vīṇḍuṁ..
satyaṁ teḍi alayumboḽ
sarpparūbaṅṅaḽ vannaṇayunnu...
satyaṁ teḍi alayumboḽ
sarpparūbaṅṅaḽ vannaṇayunnu....
(nīrppoḽa polĕ...)