നീർക്കിളീ നീന്തി വാ
ഈ കളിപ്പൊയ്കയിൽ
കൺചിമ്മി നിന്നു താമര
കണ്ണാടി കാട്ടി പൂന്തിര
അപ്സരസ്സുകൾ പാട്ടുപാടുമെൻ
സ്വപ്നഭൂമി തേടി
പൊൻകുളമ്പെഴും എന്റെ മോഹമാം
സ്വർണ്ണമാനിതാ പോയ്
(നീർക്കിളി...)
നീലനീലപ്പീലി
നിറന്ന പീലി ചൂടി
മനസ്സിലെ മയൂരമാടി
പൂവു പെയ്തു മാനം
നിലാവു പെയ്തു മാനം
പനിനീർമഴയായെങ്ങും
നീയൊരഗ്നി വീണ
സ്വരങ്ങളഗ്നി പുഷ്പം
ദലങ്ങൾ തുടിക്കുന്നു
ദലങ്ങൾ ദലങ്ങൾ ദലങ്ങൾ തുടിക്കുന്നു
(നീർക്കിളി..)
നീർമിഴികളേതോ
കിനാവിലെന്ന പോലെ
മയങ്ങിടുമീ ലഹരി
നിന്റെ പാനപാത്രം
നിറഞ്ഞിരിപ്പൂ വീണ്ടും
നിലാത്തിരി താഴുന്നു
നിൻ മനസ്സു പോലെ
തുടുത്തു പൂക്കളെന്നും
നിറങ്ങൾ തുടിക്കുന്നു
നിറങ്ങൾ നിറങ്ങൾ നിറങ്ങൾ തുടിക്കുന്നു
(നീർക്കിളി...)