Neeradagomala

നീരദകോമള
Work
Year
Language

നീരദ കോമള സാഗരമേ നിരുപമ സംഗീത സാരസ്യമേ (2)
നിത്യവസന്തമേ ഗുരുവായൂര്‍ വാഴുന്ന സത്യ സൗന്ദര്യമേ മിഴിതുറക്കൂ (2)
നീരദ കോമള സാഗരമേ നിരുപമ സംഗീത സാരസ്യമേ
നീരദ കോമള സാഗരമേ

പണ്ടനന്തന്‍ കാട്ടില്‍ കണ്ണിമാങ്ങ കൊണ്ടു പ്രീതിയാര്‍ന്ന
കൊണ്ടല്‍വര്‍ണ്ണായെന്‍ പ്രമാദം പോറുക്കണമേ
(പണ്ടനന്തന്‍ കാട്ടില്‍ )
ദ്വാരകയില്‍ തളിരിട്ട പ്രേമസാരമേ - നിന്‍റെ
രാഗസുധയ്ക്കെന്നുമെന്നും എന്‍ പ്രണാമം (2)

നീരദ കോമള സാഗരമേ നിരുപമ സംഗീത സാരസ്യമേ
നീരദ കോമള സാഗരമേ

കല്ലും നെല്ലും ഏറുമെന്‍റെ ജീവിതമാം അവില്‍പ്പൊതി
കണ്ണാ നിന്‍‍റെ പാദങ്ങളില്‍ സമര്‍പ്പിച്ചിടാം
(കല്ലും നെല്ലും)
കണ്ണുനീരില്‍ കുതിര്‍ന്നതാണെങ്കിലും ഈ നിവേദ്യത്തെ
കാരുണ്യക്കാതലേ സ്വീകരിയ്ക്കൂ - കണ്ണാ
കാരുണ്യക്കാതലേ സ്വീകരിയ്ക്കൂ

നീരദ കോമള സാഗരമേ നിരുപമ സംഗീത സാരസ്യമേ
നിത്യവസന്തമേ ഗുരുവായൂര്‍ വാഴുന്ന സത്യ സൗന്ദര്യമേ മിഴിതുറക്കൂ (2)
നീരദ കോമള സാഗരമേ നിരുപമ സംഗീത സാരസ്യമേ
നീരദ കോമള സാഗരമേ

nīrada komaḽa sāgarame nirubama saṁgīda sārasyame (2)
nityavasandame guruvāyūr vāḻunna satya saundaryame miḻiduṟakkū (2)
nīrada komaḽa sāgarame nirubama saṁgīda sārasyame
nīrada komaḽa sāgarame

paṇḍanandan kāṭṭil kaṇṇimāṅṅa kŏṇḍu prīdiyārnna
kŏṇḍalvarṇṇāyĕn pramādaṁ poṟukkaṇame
(paṇḍanandan kāṭṭil )
dvāragayil taḽiriṭṭa premasārame - ninṟĕ
rāgasudhaykkĕnnumĕnnuṁ ĕn praṇāmaṁ (2)

nīrada komaḽa sāgarame nirubama saṁgīda sārasyame
nīrada komaḽa sāgarame

kalluṁ nĕlluṁ eṟumĕnṟĕ jīvidamāṁ avilppŏdi
kaṇṇā ninṟĕ pādaṅṅaḽil samarppicciḍāṁ
(kalluṁ nĕlluṁ)
kaṇṇunīril kudirnnadāṇĕṅgiluṁ ī nivedyattĕ
kāruṇyakkādale svīgariykkū - kaṇṇā
kāruṇyakkādale svīgariykkū

nīrada komaḽa sāgarame nirubama saṁgīda sārasyame
nityavasandame guruvāyūr vāḻunna satya saundaryame miḻiduṟakkū (2)
nīrada komaḽa sāgarame nirubama saṁgīda sārasyame
nīrada komaḽa sāgarame