Neeraattu kadavile

നീരാട്ടു കടവിലെ
Year
Language

നീരാട്ടുകടവിലെ നീരജങ്ങള്‍
നിന്നെ കാണാന്‍ മിഴി തുറന്നു
കാനനപ്പച്ചയിലെ മലരും തളിരും (2)
കാണുവാനായ് ഒളിച്ചു നിന്നു...
(നീരാട്ടു...)

ആറ്റില്‍ നീന്തും കളഹംസത്തിന്
കൂട്ട് വന്നൊരു കുഞ്ഞോളം
കാതിലെന്തേ ചൊല്ലീ (2)
കണ്മണി കലപില കലപില കിന്നാരം..
കലപില കലപില കിന്നാരം ....
(നീരാട്ടുകടവിലെ നീരജങ്ങള്‍)...

നാണിച്ചോടും വനനദി നിന്നുടെ
നളിനമുഖത്തെ കണ്ടിട്ടോ
കാറ്റിലലയും വസന്തപവനന്
കളിയും ചിരിയും കൈകൊട്ടും...
(നീരാട്ടുകടവിലെ നീരജങ്ങള്‍)....

നിന്നുടെയീ ജലകേളികള്‍ കാണാന്‍
നീലമേഘ സുന്ദരികള്‍
വിണ്ണിലുള്ള പൂമരച്ചോട്ടില്‍ (2)
വന്നൂ നിന്നൂ നിരനിരയായ്...
(നീരാട്ടു...)

nīrāṭṭugaḍavilĕ nīrajaṅṅaḽ
ninnĕ kāṇān miḻi tuṟannu
kānanappaccayilĕ malaruṁ taḽiruṁ (2)
kāṇuvānāy ŏḽiccu ninnu...
(nīrāṭṭu...)

āṭril nīnduṁ kaḽahaṁsattin
kūṭṭ vannŏru kuññoḽaṁ
kādilĕnde sŏllī (2)
kaṇmaṇi kalabila kalabila kinnāraṁ..
kalabila kalabila kinnāraṁ ....
(nīrāṭṭugaḍavilĕ nīrajaṅṅaḽ)...

nāṇiccoḍuṁ vananadi ninnuḍĕ
naḽinamukhattĕ kaṇḍiṭṭo
kāṭrilalayuṁ vasandabavanan
kaḽiyuṁ siriyuṁ kaigŏṭṭuṁ...
(nīrāṭṭugaḍavilĕ nīrajaṅṅaḽ)....

ninnuḍĕyī jalageḽigaḽ kāṇān
nīlamegha sundarigaḽ
viṇṇiluḽḽa pūmaraccoṭṭil (2)
vannū ninnū niranirayāy...
(nīrāṭṭu...)