നീരാട്ട് പൊങ്കല്‍ നീരാട്ട്
മംഗല്യക്കോവിലിങ്കല്‍ ആറാട്ട്
നീരാട്ട് പൊങ്കല്‍ നീരാട്ട്
മംഗല്യക്കോവിലിങ്കല്‍ ആറാട്ട്
ആ.....
ഇലവര്‍ങത്താളിതേച്ചുമെഴുക്കിളക്കീ
കച്ചോലപ്പൊടിതേച്ചു മെയ്മിനുക്കി
മൈലെണ്ണപൂശിക്കൊണ്ട് മുടിമാടി
കസ്തൂരിവരമഞ്ഞള്‍ കവിളില്‍ പൂശി
നീരാട്ട്......
കന്മദക്കരികൊണ്ട് കണ്ണെഴുതി
മന്ദാരമകിഴമ്പൂ മുടിയില്‍ ചൂടി
മണവാട്ടി മണവാളരൊത്തുകൂടി
മരുതുപൂത്തകാടുകളില്‍ ആടിപ്പാടി
നീരാട്ട്..........