Neeraadaam

നീരാടാം
Year
Language

നീരാടാം സഖി നീലമലര്‍പ്പൊയ്കയില്‍
നീന്തി നീന്തിയുല്ലാസമായ്

അലയിളകും വെള്ളത്തില്‍ കുളിരിളകും ഉള്ളത്തില്‍
തളിരിലയില്‍ താളമിടും അന്നം പോല്‍
തളിരിലയില്‍ താളമിടും അന്നം പോലെ
ലാലലലാ..........

ചന്ദ്രികയില്‍ മുങ്ങിമുങ്ങി ചാഞ്ചാടും പൂവേ
നിന്റെ പേരു ശലോമിയാ രാജകുമാരി
നക്ഷത്രം കണ്ണുകളില്‍ നല്പവിഴം ചുണ്ടുകളില്‍
മഴവില്ലു പൂത്തവളോ രാജകുമാരി
ഞങ്ങളുടെ രാജകുമാരി

കണ്ണാടി തെളിനീരില്‍ കളിയാടി മുങ്ങി
കണ്ടതെന്തു ചൊല്ലുവിനെന്‍ കന്യകമാരേ
ഏഴുകടലേഴുമല എല്ലാം കടന്നു
എത്തും നിന്റെയരികിലു ചക്രവര്‍ത്തിയിന്ന്
ലെബനോണിന്‍ പവിഴം വേണം
ലിബിയായിന്‍ മുത്തുവേണം
ഹിന്ദുസ്ഥാനിന്‍ പട്ടു നിന്നെയണിയിക്കേണം
ഞങ്ങള്‍ തന്നെയണിയിക്കേണം

nīrāḍāṁ sakhi nīlamalarppŏygayil
nīndi nīndiyullāsamāy

alayiḽaguṁ vĕḽḽattil kuḽiriḽaguṁ uḽḽattil
taḽirilayil tāḽamiḍuṁ annaṁ pol
taḽirilayil tāḽamiḍuṁ annaṁ polĕ
lālalalā..........

sandrigayil muṅṅimuṅṅi sāñjāḍuṁ pūve
ninṟĕ peru śalomiyā rājagumāri
nakṣatraṁ kaṇṇugaḽil nalbaviḻaṁ suṇḍugaḽil
maḻavillu pūttavaḽo rājagumāri
ñaṅṅaḽuḍĕ rājagumāri

kaṇṇāḍi tĕḽinīril kaḽiyāḍi muṅṅi
kaṇḍadĕndu sŏlluvinĕn kanyagamāre
eḻugaḍaleḻumala ĕllāṁ kaḍannu
ĕttuṁ ninṟĕyarigilu sakravarttiyinn
lĕbanoṇin paviḻaṁ veṇaṁ
libiyāyin muttuveṇaṁ
hindusthānin paṭṭu ninnĕyaṇiyikkeṇaṁ
ñaṅṅaḽ tannĕyaṇiyikkeṇaṁ