neelavaanam poothuninnu
നീലവാനം പൂത്തു നിന്നൂ താഴെമണ്ണില്‍പൂവുകള്‍കൊഴിഞ്ഞൂ
ഹാ പൂമഴ......
നീലവാനം പൂത്തു നിന്നൂ താഴെമണ്ണില്‍ പൂവുകള്‍ കൊഴിഞ്ഞൂ
ഹാ പൂമഴ......
ഈവനവീഥിയില്‍ ഉത്സവമായൊരു പാര്‍വണ ശശികല പോല്‍ നീ വാ നീ ഗാനം പാടിവാ
വാര്‍മഴവില്‍... പുടവയുമായ്
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ....
ആ.........
പ്രാണഹര്‍ഷങ്ങള്‍ വാരിച്ചൂടുവാനായീ
ഒരു പൂങ്കുയിലിന്നും പാടുന്നൂ(പ്രാണ...)
ഇനിയുമീ പ്രഭചൊരിഞ്ഞിടുമൊ?
വളരുമോ ഇനിയും ഹാ പടരൂ....
കുളിര്‍ ചൊരിയാനിതുവഴിനീ...
മധുപകരാന്‍ പ്രിയസഖി നീ
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ...
പപപപ പപപപ പമമഗ ഗരിരിസസ
ധധധധ ധധധധ ധനിസനിസനിധപപ
ആ......
പ്രണയസാന്ദ്രമാം ആലിംഗനങ്ങളാലിന്നും
ഒരു പൂങ്കാവില്‍ നൃത്തമാടുന്നൂ(പ്രണയ..)
അകലെയായൊളി വിടര്‍ന്നിടുമോ
വളരുമോ ഇനിയും ഹാ പടരൂ....
കരളിലൊരൂ തിരയിളകീ
കളിപറയാന്‍ പുഴയൊഴുകീ...
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ...(നീലവാനം പൂത്തു നിന്നൂ....)