Neelattadaagattile

നീലത്തടാകത്തിലെ
Year
Language

നീലത്തടാകത്തിലെ നീന്തല്‍ത്തടാകത്തിലെ
നഗ്നമത്സ്യകന്യകേ
നിന്നെ പൊതിയുമീ ഓളങ്ങളോട്
എനിക്കെന്തൊരു പ്രതികാരം പ്രതികാരം

ഇറങ്ങൂ കൂടെ ഇറങ്ങൂ.. ഇറങ്ങൂ കൂടെ ഇറങ്ങൂ
കെട്ടിപ്പിണയുമീ മണ്ണിന്റെയാവേശങ്ങളെ
പുണരൂ പുണരൂ
കുളിരുണ്ടോ അവയ്ക്കു നിന്നേക്കാള്‍ കുളിരുണ്ടോ
കുളിരുണ്ടോ അവയ്ക്കു നിന്നേക്കാള്‍ കുളിരുണ്ടോ
അവ തളിര്‍വിരലാല്‍ ഇക്കിളി കൂട്ടുമ്പോള്‍
പുളഞ്ഞുപോകുന്നൂ ഞാന്‍ പുളഞ്ഞുപോകുന്നൂ
(നീലത്തടാകത്തിലെ)

തുഴയൂ കൂടെ തുഴയൂ.. തുഴയൂ കൂടെ തുഴയൂ
പൊക്കിള്‍ച്ചുഴികളില്‍ പൂവുള്ളൊരുന്മാദങ്ങളെ
തഴുകൂ തഴുകൂ
അഴകുണ്ടോ അവയ്ക്കു നിന്നേക്കാള്‍ അഴകുണ്ടോ
ഈ കുമിളകളേ കാറ്റുമ്മവെയ്ക്കുമ്പോള്‍
കിലുങ്ങിപ്പോകുന്നൂ മുത്ത് കിലുങ്ങിപ്പോകുന്നൂ
(നീലത്തടാകത്തിലെ)

nīlattaḍāgattilĕ nīndalttaḍāgattilĕ
nagnamatsyaganyage
ninnĕ pŏdiyumī oḽaṅṅaḽoṭ
ĕnikkĕndŏru pradigāraṁ pradigāraṁ

iṟaṅṅū kūḍĕ iṟaṅṅū.. iṟaṅṅū kūḍĕ iṟaṅṅū
kĕṭṭippiṇayumī maṇṇinṟĕyāveśaṅṅaḽĕ
puṇarū puṇarū
kuḽiruṇḍo avaykku ninnekkāḽ kuḽiruṇḍo
kuḽiruṇḍo avaykku ninnekkāḽ kuḽiruṇḍo
ava taḽirviralāl ikkiḽi kūṭṭumboḽ
puḽaññubogunnū ñān puḽaññubogunnū
(nīlattaḍāgattilĕ)

tuḻayū kūḍĕ tuḻayū.. tuḻayū kūḍĕ tuḻayū
pŏkkiḽccuḻigaḽil pūvuḽḽŏrunmādaṅṅaḽĕ
taḻugū taḻugū
aḻaguṇḍo avaykku ninnekkāḽ aḻaguṇḍo
ī kumiḽagaḽe kāṭrummavĕykkumboḽ
kiluṅṅippogunnū mutt kiluṅṅippogunnū
(nīlattaḍāgattilĕ)