നീലത്താമരയിന്നും കിനാവിൻ മാറിൽ വിരിഞ്ഞു
മോഹത്താമരപോലും നിലാവിൽ കെസ്സു പാടി (2)
എന്റെ ഖൽബിലെ ആമിന
ഞാനോ ??
ഉം...
എന്റെ ഖൽബിലെ ആമിനയെപ്പോൽ അഴകിൻ തട്ടമണിഞ്ഞു
വസന്തമണിയായ് നിന്നൂ
(നീലത്താമര...)
മയക്കുന്ന മൊഞ്ചുമായ് ഒരുങ്ങുന്ന നേരമെൻ
മഴവിൽക്കൊടിയെന്തേ മാഞ്ഞുപോയ് (2)
നിന്റെ കവിളിൻ നിൻ പൂങ്കവിളിൽ
അയ്യേ....
അലിഞ്ഞുപോയി ഖൽബിലെ ഏഴുനിറം ചേർന്നിണങ്ങി
ദുനിയാവിലെൻ നൂറുനിറങ്ങൾ ചൊരിഞ്ഞൂ
(നീലത്താമര...)
പൂഞ്ചായൽ ചീകുമീ മൂവന്തിയെന്തേ
മാനത്തെ ഹൂറിയെപോൽ മറഞ്ഞുപോയി (2)
നിന്റെ മൊഞ്ചിൽ അവൾ നിൻ പൂഞ്ചൊടിയിൽ
അശ്ശോ...
ചുവന്നതാകാം രാവുപോൽ നിൻ മുടിയഴകിൽ മറഞ്ഞു
പൊന്നാമിനേ നിൻ രാഗലയമായ് ഉണർന്നു
(നീലത്താമര..)