നീലരാവിനു ലഹരി
നിയോണ്‍ വിളക്കിനു ലഹരി
ആതിരചന്ദ്രിക കോരിക്കുടിക്കും
ആകശത്തിനു ലഹരി
ലഹരി ലഹരി
നിന്റെ മിഴികള്‍ വീഞ്ഞില്‍ വളരും
നീലമത്സ്യങ്ങള്‍ - സഖീ
നീലമത്സ്യങ്ങള്‍
നിന്റെ നടനം മാനസസരസ്സിന്‍
സ്വപ്നചലനങ്ങള്‍
നിനക്കു ലഹരി എനിക്കു ലഹരി
ഈ നിമിഷത്തിനു ലഹരി
അധരവുമധരവുമടരാടും അസുലഭസുന്ദരരജനി
പിണഞ്ഞുപുണരും നിഴലുകളിഴയും
പ്രശാന്തസുന്ദരഭൂമി -സഖി
പ്രശാന്തസുന്ദരഭൂമി!
നിഴലാമെന്നെ നീയറിയില്ല
നിന്നെ ഞാനറിയില്ല
nīlarāvinu lahari
niyoṇ viḽakkinu lahari
ādirasandriga korikkuḍikkuṁ
āgaśattinu lahari
lahari lahari
ninṟĕ miḻigaḽ vīññil vaḽaruṁ
nīlamatsyaṅṅaḽ - sakhī
nīlamatsyaṅṅaḽ
ninṟĕ naḍanaṁ mānasasarassin
svapnasalanaṅṅaḽ
ninakku lahari ĕnikku lahari
ī nimiṣattinu lahari
adharavumadharavumaḍarāḍuṁ asulabhasundararajani
piṇaññubuṇaruṁ niḻalugaḽiḻayuṁ
praśāndasundarabhūmi -sakhi
praśāndasundarabhūmi!
niḻalāmĕnnĕ nīyaṟiyilla
ninnĕ ñānaṟiyilla