Neelappoygayil

നീലപ്പൊയ്കയിൽ
Year
Language

നീലപ്പൊയ്കയില്‍ നീന്തി വരും
ഒരു നിറതാലം ആ( നീലപ്പൊയ്കയില്‍)
കാണാക്കുളിരിന്‍ കതിരോളങ്ങളില്‍
കടന്നു വന്നവള്‍ ഞാന്‍ ,,ആ (കാണാക്കുളിരിന്‍)
കടന്നു വന്നവള്‍ ഞാന്‍
(നീലപ്പൊയ്കയില്‍ )
ലാലാല ലാലാല ലാലാ ലല ലാലാല ലാലാല ലാലാ

ഇല്ലിമുളംകാടുകളില്‍ ഇരവും പകലും
ഇണയെ വിളിക്കുന്ന കാറ്റേ(ഇല്ലിമുളം)
ഇന്നവള്‍ ഒരുങ്ങി വന്നപ്പോഴെന്തേ
ഇതുവരെ ഇല്ലാത്തൊരാലസ്യം(ഇന്നവള്‍)
ഇതുവരെ ഇല്ലാത്തൊരാലസ്യം
(നീലപ്പൊയ്കയില്‍ )
ലലലാ ലല്ലാ ലലലാ ലല്ലാ ലലലാ ലല്ലാ ലലലാ ലലാ

അല്ലിമലര്‍ക്കാടുകളില്‍ അമൃതു പൊഴിക്കും
ആടിക്കാര്‍മുകിലുകളേ (അല്ലിമലര്‍)
അവള്‍ പുണരുമ്പോള്‍ ഹൃദയം ചൂടും
ഇതുവരെ ഉണരാത്ത രോമാഞ്ചം(അവള്‍)
ഇതുവരെ ഉണരാത്ത രോമാഞ്ചം
(നീലപ്പൊയ്കയില്‍)

nīlappŏygayil nīndi varuṁ
ŏru niṟadālaṁ ā( nīlappŏygayil)
kāṇākkuḽirin kadiroḽaṅṅaḽil
kaḍannu vannavaḽ ñān ,,ā (kāṇākkuḽirin)
kaḍannu vannavaḽ ñān
(nīlappŏygayil )
lālāla lālāla lālā lala lālāla lālāla lālā

illimuḽaṁkāḍugaḽil iravuṁ pagaluṁ
iṇayĕ viḽikkunna kāṭre(illimuḽaṁ)
innavaḽ ŏruṅṅi vannappoḻĕnde
iduvarĕ illāttŏrālasyaṁ(innavaḽ)
iduvarĕ illāttŏrālasyaṁ
(nīlappŏygayil )
lalalā lallā lalalā lallā lalalā lallā lalalā lalā

allimalarkkāḍugaḽil amṛtu pŏḻikkuṁ
āḍikkārmugilugaḽe (allimalar)
avaḽ puṇarumboḽ hṛdayaṁ sūḍuṁ
iduvarĕ uṇarātta romāñjaṁ(avaḽ)
iduvarĕ uṇarātta romāñjaṁ
(nīlappŏygayil)