Neelamugilugal

നീലമുകിലുകള്‍
Work
Year
Language

നീലമുകിലുകള്‍ കാവല്‍ നില്‍ക്കും
വാനരാജധാ‍നിയില്‍
മാരിമുകിലുകള്‍ വേലികെട്ടും
മല്ലികപ്പൂവാടിയില്‍
വാവുനാളില്‍ പാറിവന്നൊരു
പാതിരാക്കിളിയെങ്ങുപോയ്
മൂടല്‍മഞ്ഞില്‍ മൂളിയെത്തിയ
പൂമരക്കിളി എങ്ങു പോയ്
എങ്ങു പോയ് കിളി എങ്ങു പോയ്
അമ്പിളിക്കിളി എങ്ങു പോയ്

പാതിരാവിന്‍ ചെമ്പകത്തില്‍ പാട്ടുപാടിയ പൈങ്കിളി
മൂടല്‍മഞ്ഞിന്‍ മുല്ലക്കുടിലില്‍ കൂടുകൂട്ടിയ സുന്ദരി
താരകത്തിന്‍ മുന്തിരിക്കുല കൊത്താതെങ്ങോ പോയല്ലോ
കൂരിരുളില്‍ വേടനെക്കണ്ടു കൂടും വിട്ടു പോയല്ലോ
എങ്ങു പോയ് കിളി എങ്ങു പോയ്
അമ്പിളിക്കിളി എങ്ങു പോയ് (നീലമുകിലുകള്‍ )

nīlamugilugaḽ kāval nilkkuṁ
vānarājadhāniyil
mārimugilugaḽ veligĕṭṭuṁ
malligappūvāḍiyil
vāvunāḽil pāṟivannŏru
pādirākkiḽiyĕṅṅuboy
mūḍalmaññil mūḽiyĕttiya
pūmarakkiḽi ĕṅṅu poy
ĕṅṅu poy kiḽi ĕṅṅu poy
ambiḽikkiḽi ĕṅṅu poy

pādirāvin sĕmbagattil pāṭṭubāḍiya paiṅgiḽi
mūḍalmaññin mullakkuḍilil kūḍugūṭṭiya sundari
tāragattin mundirikkula kŏttādĕṅṅo poyallo
kūriruḽil veḍanĕkkaṇḍu kūḍuṁ viṭṭu poyallo
ĕṅṅu poy kiḽi ĕṅṅu poy
ambiḽikkiḽi ĕṅṅu poy (nīlamugilugaḽ )