Neelakkarimbinre

നീലക്കരിമ്പിന്റെ
Work
Year
Language

നീലക്കരിമ്പിന്റെ നാട്ടിൽ - ഒരു
നീല താമരപ്പൊയ്ക
താമരപ്പൊയ്കയിൽ പൂനുള്ളാൻ വന്ന
തങ്കക്കുടത്തിനെ കണ്ടവരുണ്ടോ
തങ്കക്കുടത്തിനെ കണ്ടവരുണ്ടോ ഓഹോ
നീലക്കരിമ്പിന്റെ നാട്ടിൽ

നീലക്കരിമ്പിന്റെ നാട്ടിൽ - ഒരു
നീല താമരപ്പൊയ്ക
താമരപ്പൂനുള്ളും തോഴിയെ തേടും
പ്രേമസ്വരൂപനെ കണ്ടവരുണ്ടോ - ആഹാ
നീലക്കരിമ്പിന്റെ നാട്ടിൽ

സ്വർണ്ണക്കിന്നരി സാരിയുടുത്തു
സ്വപ്നം പോലവൾ ഈവഴി വന്നാൽ
സ്വർഗ്ഗം ഭൂമിയിൽ പൂത്തു വിളയാടും - ഹൊയ്‌
താഴമ്പൂവുകൾ പൂമണം നൽകും
തണ്ണീർച്ചോലകൾ നൂപുരം നൽകും
പൂവാലൻ കിളി പാട്ടുകൾ പാടീടും
ആഹ (നീലക്കരിമ്പിന്റെ നാട്ടിൽ)

പൊയ്കയിൽ പൂവുകൾ തുള്ളുന്ന കാലം
പൂവനം രോമാഞ്ചം കൊള്ളുന്ന കാലം
ഓമന താമര പോലെ വിടർന്നല്ലോ ഹൊയ്‌
പൂവിൽ പൂമ്പൊടി തിങ്ങുന്ന കാലം
പൂമ്പാറ്റ പൂമ്പൊടി തേടുന്ന കാലം
ദേവൻ പൂമ്പൊടി തേടിയണഞ്ഞല്ലോ
(നീലക്കരിമ്പിന്റെ നാട്ടിൽ)

nīlakkarimbinṟĕ nāṭṭil - ŏru
nīla tāmarappŏyga
tāmarappŏygayil pūnuḽḽān vanna
taṅgakkuḍattinĕ kaṇḍavaruṇḍo
taṅgakkuḍattinĕ kaṇḍavaruṇḍo oho
nīlakkarimbinṟĕ nāṭṭil

nīlakkarimbinṟĕ nāṭṭil - ŏru
nīla tāmarappŏyga
tāmarappūnuḽḽuṁ toḻiyĕ teḍuṁ
premasvarūbanĕ kaṇḍavaruṇḍo - āhā
nīlakkarimbinṟĕ nāṭṭil

svarṇṇakkinnari sāriyuḍuttu
svapnaṁ polavaḽ īvaḻi vannāl
svarggaṁ bhūmiyil pūttu viḽayāḍuṁ - hŏy‌
tāḻambūvugaḽ pūmaṇaṁ nalguṁ
taṇṇīrscolagaḽ nūburaṁ nalguṁ
pūvālan kiḽi pāṭṭugaḽ pāḍīḍuṁ
āha (nīlakkarimbinṟĕ nāṭṭil)

pŏygayil pūvugaḽ tuḽḽunna kālaṁ
pūvanaṁ romāñjaṁ kŏḽḽunna kālaṁ
omana tāmara polĕ viḍarnnallo hŏy‌
pūvil pūmbŏḍi tiṅṅunna kālaṁ
pūmbāṭra pūmbŏḍi teḍunna kālaṁ
devan pūmbŏḍi teḍiyaṇaññallo
(nīlakkarimbinṟĕ nāṭṭil)