Neelakkannugalo.. tottene nyaaan

നീലക്കണ്ണുകളോ.. തൊട്ടേനെ ഞാന്‍
Year
Language

നീലക്കണ്ണുകളോ ദിനാന്തമധുരസ്വപ്നങ്ങള്‍ തന്‍
ചന്ദനച്ചോലയ്ക്കുള്ളില്‍ വിടര്‍ന്നു പാതിയടയും
നൈവേദ്യ പുഷ്പങ്ങളോ?
കാലം കൊത്തിയെടുത്ത ഹംസദമയന്തീ ശില്‍പ്പം
ഇന്നും നളന്നാലങ്കാരിക ഭംഗിയോടെയെഴുതും
സന്ദേശകാവ്യങ്ങളോ.... സന്ദേശകാവ്യങ്ങളോ?

തൊട്ടേനേ ഞാന്‍ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനേ - ഈ
ചിത്രത്തൂണിലെ പ്രതിമപോലെ മാറില്‍
ഒട്ടിപ്പിടിച്ചേനെ

മുന്നില്‍ മൃഗാംഗബിംബം മുഖം പാതി മൂടിയ
സ്വര്‍ണ്ണമേഘത്തുകില്‍ ഞൊറിത്തുമ്പില്‍
ചെഞ്ചൊടികൊണ്ടൊരു നക്ഷത്ര ചിഹ്നത്തിന്‍
ചിത്രം വരച്ചേനെ ഞാന്‍ ചിത്രം വരച്ചേനെ

മോഹം മനസ്സിനുള്ളില്‍ സ്വരപ്പെടുത്തുന്നൊരീ
മൌനസംഗീതത്തിന്‍ ചിറകൊതുക്കീ
മറ്റൊരാള്‍ മീട്ടാത്ത മാണിക്യവീണയായ്
മടിയില്‍ക്കിടന്നേനേ ഞാന്‍
മടിയില്‍ക്കിടന്നേനേ

nīlakkaṇṇugaḽo dināndamadhurasvapnaṅṅaḽ tan
sandanaccolaykkuḽḽil viḍarnnu pādiyaḍayuṁ
naivedya puṣpaṅṅaḽo?
kālaṁ kŏttiyĕḍutta haṁsadamayandī śilppaṁ
innuṁ naḽannālaṅgāriga bhaṁgiyoḍĕyĕḻuduṁ
sandeśagāvyaṅṅaḽo.... sandeśagāvyaṅṅaḽo?

tŏṭṭene ñān manassugŏṇḍ kĕṭṭippiḍiccene - ī
sitrattūṇilĕ pradimabolĕ māṟil
ŏṭṭippiḍiccenĕ

munnil mṛgāṁgabiṁbaṁ mukhaṁ pādi mūḍiya
svarṇṇameghattugil ñŏṟittumbil
sĕñjŏḍigŏṇḍŏru nakṣatra sihnattin
sitraṁ varaccenĕ ñān sitraṁ varaccenĕ

mohaṁ manassinuḽḽil svarappĕḍuttunnŏrī
maൌnasaṁgīdattin siṟagŏdukkī
maṭrŏrāḽ mīṭṭātta māṇikyavīṇayāy
maḍiyilkkiḍannene ñān
maḍiyilkkiḍannene