Neelakkadalin deerattil

നീലക്കടലിൻ തീരത്തിൽ
Year
Language

നീലക്കടലിന്‍ തീരത്തില്‍
സ്നേഹപ്പൂങ്കാവനമായി
കാലം കണ്ടൊരു നിധിപോലെ
കനകം വിളയും ദേശമതാ

തെങ്ങുകള്‍ തിങ്ങി പനതിങ്ങി
തെന്നല്‍ കതിരുകളിടതിങ്ങി
വിളകള്‍ വിളങ്ങി നിറം ചൊരിയും
വേളാങ്കണ്ണി ഗ്രാമമതാ

പൂവിന്‍ മണവും പുതുവെയിലിന്‍
പൊന്നുമണിഞ്ഞൊരിളം തെന്നല്‍
കലയും കൊച്ചു കിടാവുകളെ
തഴുകിപ്പാടി കരതേടും

പൊന്‍‌കതിര്‍ പിടിച്ച കര്‍ഷകനും
ഭൂമാതാവിന്‍ വരം നേടി
തന്‍ സുകൃതത്താല്‍ മുക്കുവനും
താവും കടലിന്‍ നിധിനേടി

nīlakkaḍalin dīrattil
snehappūṅgāvanamāyi
kālaṁ kaṇḍŏru nidhibolĕ
kanagaṁ viḽayuṁ deśamadā

tĕṅṅugaḽ tiṅṅi panadiṅṅi
tĕnnal kadirugaḽiḍadiṅṅi
viḽagaḽ viḽaṅṅi niṟaṁ sŏriyuṁ
veḽāṅgaṇṇi grāmamadā

pūvin maṇavuṁ puduvĕyilin
pŏnnumaṇiññŏriḽaṁ tĕnnal
kalayuṁ kŏccu kiḍāvugaḽĕ
taḻugippāḍi karadeḍuṁ

pŏn‌kadir piḍicca karṣaganuṁ
bhūmādāvin varaṁ neḍi
tan sukṛtattāl mukkuvanuṁ
tāvuṁ kaḍalin nidhineḍi