കാലമേ.. എന്തിനായ് നിങ്ങളീ സ്നേഹാര്ദ്രഭൂമിയെ
ഭ്രാന്താലയമാക്കി മാറ്റി?
നന്മയുടെ മുറ്റങ്ങള്‍ രണ്ടായ് പിളര്‍ത്തുന്ന
വന്മതില് തീര്ക്കുന്നതാര്ക്കു വേണ്ടി?
ഇന്നലെ ചെയ്തോരബദ്ധങ്ങളാലിന്ന്
കുരുതിക്കളം തീര്പ്പതാര്ക്കു വേണ്ടി?
പിഞ്ചിളം മക്കടെ മനസ്സുകള്‍ വിദ്വേഷ
വിഷപാത്രമാക്കുന്നതാര്ക്കു വേണ്ടി?
മത വര്‍ണ്ണ വൈരങ്ങള്‍ വജ്രായുധം നീട്ടി
ഉറയുന്ന താളങ്ങളാര്ക്കു വേണ്ടി?
കാത്തിരിപ്പൂ....
കാത്തിരിപ്പൂ ഞങ്ങള്‍ ആത്മാവിലൂറുന്ന
ശാന്തിമന്ത്രത്തിന്നു വേണ്ടി
നോറ്റിരിപ്പൂ ഞങ്ങള്‍ ആന്ധ്യങ്ങള്‍ മാറ്റുന്ന
പുതു പൊന്‍ പുലരിക്കു വേണ്ടി
പുതു പൊന്‍ പുലരിക്കു വേണ്ടി