Neelajalaasayattil

നീലജലാശയത്തിൽ
Work
Year
Language

നീലജലാശയത്തില്‍ ഹംസങ്ങള്‍
നീരാടും പൂങ്കുളത്തില്‍..
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു
നീലത്താമര വിരിഞ്ഞു...
നീലജലാശയത്തില്‍....

ഹൃദയം പൂമ്പൊയ്കയായി..
ഹംസങ്ങള്‍ സ്വപ്നങ്ങളായി....
ആയിരമായിരം അഭിലാഷങ്ങള്‍ തെളിനീര്‍ക്കുമിളകളായി..
അവയുടെ ലാളനം ഏറ്റുമയങ്ങും
നീയൊരു താമരയായി..
നീലത്താമരയായി....

നിമിഷം വാചാലമായി..
ജന്മങ്ങള്‍ ‍സഫലങ്ങളായി...
നിന്നിലുമെന്നിലും ഉള്‍പ്രേരണകള്‍
ഉത്സവമത്സരമാടി..
നിശയുടെ നീലിമ നമ്മുടെമുന്നില്‍
നീര്‍ത്തിയ കമ്പളമായി..
ആദ്യസമാഗമമായി.....

nīlajalāśayattil haṁsaṅṅaḽ
nīrāḍuṁ pūṅguḽattil..
nīrppoḽagaḽuḍĕ lāḽanameṭrŏru
nīlattāmara viriññu...
nīlajalāśayattil....

hṛdayaṁ pūmbŏygayāyi..
haṁsaṅṅaḽ svapnaṅṅaḽāyi....
āyiramāyiraṁ abhilāṣaṅṅaḽ tĕḽinīrkkumiḽagaḽāyi..
avayuḍĕ lāḽanaṁ eṭrumayaṅṅuṁ
nīyŏru tāmarayāyi..
nīlattāmarayāyi....

nimiṣaṁ vāsālamāyi..
janmaṅṅaḽ saphalaṅṅaḽāyi...
ninnilumĕnniluṁ uḽpreraṇagaḽ
utsavamatsaramāḍi..
niśayuḍĕ nīlima nammuḍĕmunnil
nīrttiya kambaḽamāyi..
ādyasamāgamamāyi.....