Neelaaranyam poondugil

നീലാരണ്യം പൂന്തുകിൽ
Year
Language

നീലാരണ്യം പൂന്തുകില്‍ ചാര്‍ത്തി
നീലാകാശം വെണ്മുകില്‍ വീശി
വസന്തമേ പോരൂ പോരൂ നീ...
കണ്ണില്‍ ചുണ്ടില്‍ പൂമദമിളകും
കന്നിപ്പെണ്ണിന്‍ കവിളിണ തഴുകാന്‍
സുഗന്ധമേ പോരൂ കൂടെ നീ....
നീലാരണ്യം പൂന്തുകില്‍ ചാര്‍ത്തി
നീലാകാശം വെണ്മുകില്‍ വീശി
വസന്തമേ പോരൂ പോരൂ നീ...
ചെല്ലക്കാറ്റിന്‍ കൈകളിലലയും
മുല്ലപ്പല്ലക്കൊഴുകി വരുമ്പോള്‍
സുഗന്ധമേ പോരൂ കൂടെ നീ....

ലാവണ്യം നിന്‍ മാറില്‍ കലാശമാടുമ്പോള്‍
താരുണ്യം നിന്‍ മെയ്യില്‍ ധനാശി പാടുമ്പോള്‍
ഓ....ലാവണ്യം നിന്‍ മാറില്‍ കലാശമാടുമ്പോള്‍
ആഹാ...താരുണ്യം നിന്‍ മെയ്യില്‍ ധനാശി പാടുമ്പോള്‍
രുരുരുരൂരൂ..... രുരുരുരൂരൂ......
മലര്‍മിഴിയില്‍ ചൊടിയിതളില്‍ മധുരവുമായ്
അരികില്‍ വരൂ സുമവദനേ...
(നീലാരണ്യം പൂന്തുകില്‍ ചാര്‍ത്തി )

നിന്‍ മുന്നില്‍ ചാഞ്ചാടും വിനോദമാകും ഞാന്‍
രോമാഞ്ചം പൂ ചൂടും വികാരമാകും ഞാന്‍
ഓഹോ...നിന്‍ മുന്നില്‍ ചാഞ്ചാടും വിനോദമാകും ഞാന്‍
രോമാഞ്ചം പൂ ചൂടും വികാരമാകും ഞാന്‍....
രുരുരുരുരൂ..... രുരുരുരുരൂ......
കുളിരലകള്‍ പുളകമിടും തളിരിലകള്‍
ഇതള്‍ വിരിയും മനസ്സുകളില്‍...
(നീലാരണ്യം പൂന്തുകില്‍ ചാര്‍ത്തി)

nīlāraṇyaṁ pūndugil sārtti
nīlāgāśaṁ vĕṇmugil vīśi
vasandame porū porū nī...
kaṇṇil suṇḍil pūmadamiḽaguṁ
kannippĕṇṇin kaviḽiṇa taḻugān
sugandhame porū kūḍĕ nī....
nīlāraṇyaṁ pūndugil sārtti
nīlāgāśaṁ vĕṇmugil vīśi
vasandame porū porū nī...
sĕllakkāṭrin kaigaḽilalayuṁ
mullappallakkŏḻugi varumboḽ
sugandhame porū kūḍĕ nī....

lāvaṇyaṁ nin māṟil kalāśamāḍumboḽ
tāruṇyaṁ nin mĕyyil dhanāśi pāḍumboḽ
o....lāvaṇyaṁ nin māṟil kalāśamāḍumboḽ
āhā...tāruṇyaṁ nin mĕyyil dhanāśi pāḍumboḽ
rurururūrū..... rurururūrū......
malarmiḻiyil sŏḍiyidaḽil madhuravumāy
arigil varū sumavadane...
(nīlāraṇyaṁ pūndugil sārtti )

nin munnil sāñjāḍuṁ vinodamāguṁ ñān
romāñjaṁ pū sūḍuṁ vigāramāguṁ ñān
oho...nin munnil sāñjāḍuṁ vinodamāguṁ ñān
romāñjaṁ pū sūḍuṁ vigāramāguṁ ñān....
rururururū..... rururururū......
kuḽiralagaḽ puḽagamiḍuṁ taḽirilagaḽ
idaḽ viriyuṁ manassugaḽil...
(nīlāraṇyaṁ pūndugil sārtti)