Neelaanyajanappoovin

നീലാഞ്ജനപ്പൂവിന്‍
Work
Year
Language

നീലാഞ്ജനപൂവിന്‍ താലാട്ടൂഞ്ഞാലില്‍
തേവാരം നല്‍കുമീ തങ്കക്കൈനീട്ടം
ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ
ദ്വാപരം തേടുമെന്‍ പുണ്യമോ കണ്ണനോ

യമുനയില്‍ കുഴലൂതണം
നീലപ്പീലിയിളകുമാറാടണം
എന്നുമീ തറവാട്ടിലെ
നാലകങ്ങള്‍ നീളെനീ ഓടണം
നിന്‍ ജാതകര്‍മ്മവും ശ്രുതി വേദമന്ത്രവും
തെളിയവേ പൈതൃകം ധന്യമായ് മാറണം

സംക്രമം നീയാവണം
സങ്കല്‍പ്പങ്ങള്‍ നൈവേദ്യമായ് നിറയണം
ഗോകുലം വിളയാടണം ഗായത്രിയില്‍ ജന്മപുണ്യമണിയണം
അറിയാതെയെങ്കിലും ഒരുപാപകര്‍മ്മവും
അരുതുനിന്‍ പൈതൃകം ധന്യമായ് തീരണം

nīlāñjanabūvin dālāṭṭūññālil
tevāraṁ nalgumī taṅgakkainīṭṭaṁ
sandrano sūryano pulariyo tāramo
dvābaraṁ teḍumĕn puṇyamo kaṇṇano

yamunayil kuḻalūdaṇaṁ
nīlappīliyiḽagumāṟāḍaṇaṁ
ĕnnumī taṟavāṭṭilĕ
nālagaṅṅaḽ nīḽĕnī oḍaṇaṁ
nin jādagarmmavuṁ śrudi vedamandravuṁ
tĕḽiyave paitṛkaṁ dhanyamāy māṟaṇaṁ

saṁkramaṁ nīyāvaṇaṁ
saṅgalppaṅṅaḽ naivedyamāy niṟayaṇaṁ
gogulaṁ viḽayāḍaṇaṁ gāyatriyil janmabuṇyamaṇiyaṇaṁ
aṟiyādĕyĕṅgiluṁ ŏrubābagarmmavuṁ
arudunin paitṛkaṁ dhanyamāy tīraṇaṁ