Neelaanyajanamalayil

നീലാഞ്ജനമലയില്
Year
Language

നീലാഞ്ജനമലയില് നീലിയെന്നൊരു മലക്കുറത്തി
നീലാംബരിപാടിയാടും നീലവാര്‍കുഴലി
ഒരു നീലവാര്‍കുഴലി...

ഒരുകാതം വഴിനടന്ന് വെയിലുകൊണ്ട് പെണ്ണുവരുമ്പം
മറുവഴിയേ നടന്നുവന്നു നല്ലതമ്പുരാന്‍
ഒരു പൊന്നുതമ്പുരാന്‍
തലക്കുമേലേ കൊടകറക്കി തമ്പുരാന്‍ വിളിച്ചു
തമ്പുരാന്റെ വിളികേട്ട് നെഞ്ചില്‍ മൈന ചിലച്ചു

ഒരുരാവില്‍ കൂടിക്കഴിഞ്ഞ് നാണംവിറ്റു പെണ്ണുവരുമ്പം
മറുവഴിയേ വിറ്റപറഞ്ഞു നല്ലതമ്പുരാന്‍
ആ പൊന്നുതമ്പുരാന്‍
മറഞ്ഞുനിന്ന് കത്തിയെറിഞ്ഞ് തമ്പുരാന്‍ നടന്നു
തമ്പുരാന്റെ കൈപ്പാടും ചോരവീണു നനഞ്ഞു

നീലമലമേലേ പള്ളികൊണ്ടുവസിക്കും
ഭദ്രകാളിയതുകണ്ടു
പോരുകളം തേടിത്തേടി ഭദ്രകാളിവന്നു
തമ്പുരാന്റെ ചോരയാലെ നീലിമലകഴുകി
ദാരുകന്റെ തലയറുത്ത ഭദ്രകാളി

nīlāñjanamalayil nīliyĕnnŏru malakkuṟatti
nīlāṁbaribāḍiyāḍuṁ nīlavārguḻali
ŏru nīlavārguḻali...

ŏrugādaṁ vaḻinaḍann vĕyilugŏṇḍ pĕṇṇuvarumbaṁ
maṟuvaḻiye naḍannuvannu nalladamburān
ŏru pŏnnudamburān
talakkumele kŏḍagaṟakki tamburān viḽiccu
tamburānṟĕ viḽigeṭṭ nĕñjil maina silaccu

ŏrurāvil kūḍikkaḻiññ nāṇaṁviṭru pĕṇṇuvarumbaṁ
maṟuvaḻiye viṭrabaṟaññu nalladamburān
ā pŏnnudamburān
maṟaññuninn kattiyĕṟiññ tamburān naḍannu
tamburānṟĕ kaippāḍuṁ soravīṇu nanaññu

nīlamalamele paḽḽigŏṇḍuvasikkuṁ
bhadragāḽiyadugaṇḍu
porugaḽaṁ teḍitteḍi bhadragāḽivannu
tamburānṟĕ sorayālĕ nīlimalagaḻugi
dāruganṟĕ talayaṟutta bhadragāḽi