Neelaanyajanakkili

നീലാഞ്ജനക്കിളി
Work
Year
Language

നീലാഞ്ജനക്കിളി നീലാഞ്ജനക്കിളി
നിനക്കുമിന്ന് നൊയമ്പാണോ
തിങ്കളാഴ്ച്ച നൊയമ്പാണോ?

നാലുവെളുപ്പുനുണര്‍ന്നില്ലേ നീ
നാഗം കുളങ്ങരെ പോണില്ലേ?
കുളിച്ചു കോടിയുടുത്തും കൊണ്ടേ
കുഞ്ഞേച്ചിയതിലേ വരുമല്ലോ
നീലാഞ്ജനക്കിളി.....

കൂവളമാല കൊരുക്കേണം നിങ്ങള്‍
ദേവന്നു കൊണ്ടുക്കൊടുക്കേണം
നൊയമ്പുകാലം കൂടും മുന്‍പേ ഒരു
കുഞ്ഞേട്ടനിതുവഴി വരുമല്ലോ
നീലാഞ്ജനക്കിളി......

nīlāñjanakkiḽi nīlāñjanakkiḽi
ninakkuminn nŏyambāṇo
tiṅgaḽāḻsca nŏyambāṇo?

nāluvĕḽuppunuṇarnnille nī
nāgaṁ kuḽaṅṅarĕ poṇille?
kuḽiccu koḍiyuḍuttuṁ kŏṇḍe
kuññecciyadile varumallo
nīlāñjanakkiḽi.....

kūvaḽamāla kŏrukkeṇaṁ niṅṅaḽ
devannu kŏṇḍukkŏḍukkeṇaṁ
nŏyambugālaṁ kūḍuṁ munpe ŏru
kuññeṭṭaniduvaḻi varumallo
nīlāñjanakkiḽi......