Neelaambujannal vidarnnu

നീലാംബുജങ്ങള്‍ വിടർന്നു
Year
Language

നീലാംബുജങ്ങള്‍ വിടര്‍ന്നു
നീലാരവിന്ദായതാക്ഷിയെ തേടി
നീലാംബുജങ്ങള്‍ വിടര്‍ന്നു
നിറമാല വാനില്‍ തെളിഞ്ഞു
നീരദവേണിയാം ദേവിയെ തേടി
നിറമാല വാനില്‍ തെളിഞ്ഞു

ആരാമദേവതേ നീ കണ്ടതുണ്ടോ
ആ ഗാനകല്ലോലിനിയെ
ഓരോ കിനാവിലും അനുരാഗഗീതങ്ങള്‍
പാടി മറയും പ്രവാഹിനിയെ
സ്വപ്‌നം ചിലപ്പോള്‍ ഫലിക്കുമല്ലോ
അന്നെന്‍ ചിത്രത്തിൽ ജീവന്‍ തുടിക്കുമല്ലോ
(നീലാംബുജങ്ങള്‍ ‍)

ആലോലംകാറ്റേ നീ പുല്‍കിയതുണ്ടോ
ആ സ്വര്‍ഗ്ഗവൃന്ദാവനിയെ
ഓരോ ഋതുവിലും അഭിലാഷപുഷ്‌പങ്ങള്‍
തൂവി മറയും നിരാമയിയെ
സ്വപ്‌നം ചിലപ്പോള്‍ ഫലിക്കുമല്ലോ
അന്നെന്‍ ചിത്തത്തിൽ ജീവന്‍ തുടിക്കുമല്ലോ
(നീലാംബുജങ്ങള്‍ )

nīlāṁbujaṅṅaḽ viḍarnnu
nīlāravindāyadākṣiyĕ teḍi
nīlāṁbujaṅṅaḽ viḍarnnu
niṟamāla vānil tĕḽiññu
nīradaveṇiyāṁ deviyĕ teḍi
niṟamāla vānil tĕḽiññu

ārāmadevade nī kaṇḍaduṇḍo
ā gānagalloliniyĕ
oro kināviluṁ anurāgagīdaṅṅaḽ
pāḍi maṟayuṁ pravāhiniyĕ
svap‌naṁ silappoḽ phalikkumallo
annĕn sitrattil jīvan duḍikkumallo
(nīlāṁbujaṅṅaḽ )

ālolaṁkāṭre nī pulgiyaduṇḍo
ā svarggavṛndāvaniyĕ
oro ṛtuviluṁ abhilāṣabuṣ‌paṅṅaḽ
tūvi maṟayuṁ nirāmayiyĕ
svap‌naṁ silappoḽ phalikkumallo
annĕn sittattil jīvan duḍikkumallo
(nīlāṁbujaṅṅaḽ )