Neelaambari

നീലാംബരി
Year
Language

നീലാംബരീ നിശീഥിനീ നീരദമന്ദാകിനീ
മാനസസരസ്സില്‍ ഒഴുകിവരൂനീ
മംഗല്യമധുരഞ്ജിനി

ഹരിതദലങ്ങള്‍ കാറ്റിന്‍ കയ്യില്‍
തരളിതമാകുന്ന നിമിഷം
മുകുളശതങ്ങള്‍ നുരയും മധുവാല്‍
പുളകിതമാകുന്ന നിമിഷം

രാക്കുയിലേതോ രാഗം പാടി
രതിമയമാക്കി ഭുവനം
പ്രഥമസമാഗമ വിസ്മയ സീമയില്‍
ഹൃദയമൊരാലസ്യ സദനം

nīlāṁbarī niśīthinī nīradamandāginī
mānasasarassil ŏḻugivarūnī
maṁgalyamadhurañjini

haridadalaṅṅaḽ kāṭrin kayyil
taraḽidamāgunna nimiṣaṁ
muguḽaśadaṅṅaḽ nurayuṁ madhuvāl
puḽagidamāgunna nimiṣaṁ

rākkuyiledo rāgaṁ pāḍi
radimayamākki bhuvanaṁ
prathamasamāgama vismaya sīmayil
hṛdayamŏrālasya sadanaṁ