നീലാംബരീ, നീലാംബരീ
നീൾമിഴിയെഴുതിയൊരുഷ മലരീ (നീലാംബരീ..)
ശൃംഗാര മുദ്രയിൽ നിന്മെയ് നിറയെ
സിന്ദൂരപ്പൊട്ടുകൾ കുത്തും ഞാൻ (നീലാംബരി...)
മാറിൽ മദാലസ്യമൂറുന്ന മാധവസദനത്തിൻ മണിയറയിൽ
അരുതെന്നരുതെന്നു വിലക്കും നിന്നെയിന്നാലിംഗനത്താല്‍ പൊതിയും ഞാൻ
പിന്നെ ആപാദചൂഡം ഉമ്മവെയ്ക്കും....ഉമ്മവെയ്ക്കും (നീലാംബരി..)
രാവിൽ സുധാരസം തൂകുന്ന പാർവ്വണ ചന്ദ്രികായാമത്തിൽ
അറിയാതെ അറിയാതെ ഒഴുകും നിന്നുടെ
അനുരാഗ ലഹരിയിൽ മുഴുകും ഞാൻ
സ്വയമാ നിർവൃതിയിൽ അലിയും ഞാൻ (നീലാംബരീ...)