നീലാമ്പൽ പൂവിതളായ് നിൻ മിഴിനാളം
രാപ്പാടും കിളിനാദം നിൻ മൊഴിയായ്
പൊന്മാനുണരും നിൻ വദനം
കോമളരാവിൻ തിങ്കൾക്കല പോലെ
രാഗമയീ പുലരാ പുലരും നിനവിൽ സ്വപ്നം കാണും
(നീലാമ്പൽ.......)
കാനാൻ തുടിക്കെ നീയെന്റെ മാറിൽ
മലരായ് മധുവായ് അറിയാ പൊരുളായ് (2)
ശോശന്ന പൂനിറം തേടും
അരയന്ന പേട തൻ അഴകിൽ (2)
നിൻ പൂമേനിയിൽ എന്നോമലേ
എൻ രാവുലയും താളം
(നീലാമ്പൽ.......)
മിണ്ടാൻ കൊതിക്കേ മിഴിയൊന്നിടഞ്ഞു
പനിനീർ മഴ തൻ കുളിരായ് മനമാകെ (2)
മോഹപ്പൊൻവേളിയിൽ പോലും
തളിരായ തളിരെല്ലാം പൂത്തു (2)
നിൻ പുതുമോടിയിൽ ആരോമലേ
എന്നുള്ളുലയും ചന്തം
(നീലാമ്പൽ.......)