നീലയമുനേ സ്നേഹയമുനേ
ഏതൊരു ഗംഗയെ വാരിപ്പുണരാന്‍
എകാകിനി നീ ഒഴുകുന്നു
അനുരാഗിണി നീ അലയുന്നു
എന്റെ മോഹവും എന്റെ ദാഹവും
എന്നുമെന്നും നീയല്ലേ
നിന്മധുമൊഴിയും നീലമിഴിയും
നിന്മൃദുഹൃദയവും എനിക്കല്ലേ?
രാഗസരസ്സിലെ എന്റെ മനസ്സിലെ
രാജഹംസം നീയല്ലേ
പാഴിരുള്‍മൂടിയ പാതയിലെന്നുടെ
പാലൊളിദീപം നീയല്ലേ?