Neela viriyitta

നീല വിരിയിട്ട
Work
Year
Language

നീലവിരിയിട്ട നീരാളമെത്തയില്‍
വീണുറങ്ങുന്ന നിലാവേ
നിന്‍ വരവുംകാത്തിരിക്കുകയാണു ഞാന്‍
നീളും നിഴലുമായ് താഴെ (നീലവിരിയിട്ട)

പാടിത്തളരുന്നു രാക്കുയില്‍ - ഈ നല്ല
വാടിക വാടിത്തുടങ്ങി (പാടിത്തളരുന്നു)
കണ്ണുകള്‍ രണ്ടും നിറയുകയാലെന്റെ
കാഴ്ച്ചയും മങ്ങിത്തുടങ്ങി (നീലവിരിയിട്ട)

നീ വന്നു പാടുമെന്നാശിച്ചു ഞാനെന്റെ
വീണതന്‍ കമ്പി മുറുക്കി (നീ വന്നു)
എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ
ഉല്ലാസമായ് നീ ഉറങ്ങി (നീലവിരിയിട്ട)

nīlaviriyiṭṭa nīrāḽamĕttayil
vīṇuṟaṅṅunna nilāve
nin varavuṁkāttirikkugayāṇu ñān
nīḽuṁ niḻalumāy tāḻĕ (nīlaviriyiṭṭa)

pāḍittaḽarunnu rākkuyil - ī nalla
vāḍiga vāḍittuḍaṅṅi (pāḍittaḽarunnu)
kaṇṇugaḽ raṇḍuṁ niṟayugayālĕnṟĕ
kāḻscayuṁ maṅṅittuḍaṅṅi (nīlaviriyiṭṭa)

nī vannu pāḍumĕnnāśiccu ñānĕnṟĕ
vīṇadan kambi muṟukki (nī vannu)
ĕllāmaṟiññiṭṭuṁ ŏnnumaṟiyādĕ
ullāsamāy nī uṟaṅṅi (nīlaviriyiṭṭa)