ആഹാഹഹ ഹാഹഹ ഹാഹാ...ഹാഹാ...
തെയ്യംതെയ്യംതാരെ തൈ തൈതോംതൈതോംതാരെ
ഇന്ന് കാർത്തികോത്സവനാള് കാടിന്നാട്ടപ്പിറന്നാള്...
(തെയ്യംതെയ്യം.....)
തപ്പുകൊട്ടെടി ദൂരെ എടി തകിലുകൊട്ടെടി ദൂരെ
ഈ രാവു വാഴും തമ്പുരാന്റെ കോവിലകത്തെ മഴക്കാറേ...
(തപ്പുകൊട്ടെടി.....)
പൂവേ വാ പൂവിന്റെ മക്കളേ വാ
പൊന്മലയുടെ താഴെ പൂപ്പട കൂട്ടാറായ്...
(പൂവേ വാ.....)
പൂവേ വാവാ പൂവേ വാ....
തിത്തൈതിത്തൈതാരെ തൈ തീധാംതീധാംതാരെ
ഇന്ന് വെള്ളിപ്പുത്തരിനാള് കാടിൻ വേളിത്തിരുനാള്..
(തിത്തൈതിത്തൈ.........)
കൊരവ കേട്ടെടി കുയിലേ എടി കൊഴലെടുക്കെടി കുയിലേ
ഈ കാടുവാഴും തമ്പുരാന്റെ കോട്ടയ്ക്കകത്തിന്നു കച്ചേരി...
(കൊരവ കേട്ടെടി....)
പൂവേ വാ പൂവിന്റെ മക്കളേ വാ
പൊന്മലയുടെ താഴെ പൂപ്പട കൂട്ടാറായ്...
(പൂവേ വാ......)
പൂവേ വാവാ പൂവേ വാ....
ഏലം ഏലം ഏലേയ് ഏ ഏലേലയ്യ ഏലേയ്
ഇന്ന് ഗരുഡപഞ്ചമിനാള് കാട്ടിൽ തുമ്പിയ്ക്കു ചോറൂണ്...
(ഏലം ഏലം.....)
തെന നെറയ്ക്കെടി പെണ്ണേ...എടി തിരികൊളുത്തെടി പെണ്ണേ
ഈ തേക്കടിയിലെ തേൻപുഴയിൽ താലപ്പൊലിക്കിണ്ണം പൂവിട്ടേ...
(തെന നെറയ്ക്കെടി.....)
പൂവേ വാ പൂവിന്റെ മക്കളേ വാ
പൊന്മലയുടെ താഴെ പൂപ്പട കൂട്ടാറായ്...
(പൂവേ വാ.....)
പൂവേ വാവാ പൂവേ വാ....
പൂവേ വാവാ പൂവേ വാ....