Neela nilaave (F)

നീല നിലാവേ (F)
Year
Language

നീലനിലാവേ നീ കേഴുകയാണോ
നീറുകയാണോ നിന്‍ നെഞ്ചകമെന്നും
ഒരു നൊമ്പരമായി എന്‍ ഗദ്ഗദമായി
ഞാന്‍ പാടുകയാണീ ശോകങ്ങള്‍
ഇടനെഞ്ചില്‍ കേള്‍ക്കും
തുടിയുടെ ശബ്‌ദം ഇടറുകയാണോ

(നീലനിലാവേ)

സ്വപ്‌നങ്ങള്‍ വില്‍ക്കുവാന്‍ വന്നവരാണേ
പകരം ദുഃഖങ്ങള്‍ തന്നത് നിങ്ങളാണേ
മാളോരേ.... ... ... .... ... ...
നിങ്ങടെ പുഞ്ചിരിപ്പൂവില്‍ ഞങ്ങടെ കണ്ണുനീരാണേ
വിധിയുടെ കോമരങ്ങളായ് ഞങ്ങളലയുകയാണേ

(നീലനിലാവേ)

സ്വന്തമെന്നു പറയാന്‍ ഓര്‍മ്മകള്‍ മാത്രം
ഇന്നു സാന്ത്വനിപ്പിക്കാനെന്‍ നിഴല്‍ മാത്രം
ജീവിതമേ... ... ... .... ... ...
നിന്നുടെ നൊമ്പരങ്ങള്‍ ചുമലിലേറ്റിത്തളര്‍ന്നുവീഴുമ്പോള്‍
ദയയുടെ സ്‌നേഹമൂറും തലോടലായ് നീ വന്നിടുമോ

(നീലനിലാവേ)

nīlanilāve nī keḻugayāṇo
nīṟugayāṇo nin nĕñjagamĕnnuṁ
ŏru nŏmbaramāyi ĕn gadgadamāyi
ñān pāḍugayāṇī śogaṅṅaḽ
iḍanĕñjil keḽkkuṁ
tuḍiyuḍĕ śap‌daṁ iḍaṟugayāṇo

(nīlanilāve)

svap‌naṅṅaḽ vilkkuvān vannavarāṇe
pagaraṁ duḥkhaṅṅaḽ tannat niṅṅaḽāṇe
māḽore.... ... ... .... ... ...
niṅṅaḍĕ puñjirippūvil ñaṅṅaḍĕ kaṇṇunīrāṇe
vidhiyuḍĕ komaraṅṅaḽāy ñaṅṅaḽalayugayāṇe

(nīlanilāve)

svandamĕnnu paṟayān ormmagaḽ mātraṁ
innu sāndvanippikkānĕn niḻal mātraṁ
jīvidame... ... ... .... ... ...
ninnuḍĕ nŏmbaraṅṅaḽ sumalileṭrittaḽarnnuvīḻumboḽ
dayayuḍĕ s‌nehamūṟuṁ taloḍalāy nī vanniḍumo

(nīlanilāve)