ഓ.... ഓ..... ഓ......
നീലമേഘക്കുട നിവർത്തി....
നീലമേഘക്കുട നിവർത്തി താലവനപ്പീലി നീർത്തി
മുഴുക്കാപ്പ് ചാർത്തി നില്ക്കും ഗ്രാമസുന്ദരി
ഗ്രാമസുന്ദരി
(നീലമേഘക്കുട...)
മഞ്ഞിൽ മുങ്ങിനീരാടി നില്ക്കും പ്രേമമഞ്ജരി എൻ
മുന്നിലൊരുങ്ങി വരും പേടമാന്മിഴി
പേടമാന്മിഴി
മടിയിൽ മഞ്ചാടി മണിപ്പളുങ്ക്
ചൊടിയിൽ തക്കാളി തളിരഴക്
(മടിയിൽ.....)
ഈറനുടുത്തു നീ മന്ദഹസിക്കുമ്പോൾ
ഇളംമുളംകാടുകൾക്ക് രോമാഞ്ചം
പിന്നീടൊരിക്കിളികൊള്ളിക്കുമഭിനിവേശം
അഭിനിവേശം അഭിനിവേശം
(നീലമേഘക്കുട.....)
മാറിൽ മാമ്പുള്ളിപ്പൂഞ്ചുണങ്ങ് കണ്ണിൽ
മാനസസരസ്സിലെ നീരൊഴുക്ക്
താഴ്വര പൂത്തു നീ താലമെടുക്കുമ്പോൾ
നിറകതിർ പുഞ്ചയാലാഭരണം
നിറകതിർ പുഞ്ചയാലാഭരണം
ചുണ്ടിലൊരിത്തിരിപ്പൂവിന്റെ കള്ളനാണം
കള്ളനാണം കള്ളനാണം
(നീലമേഘക്കുട.....)
O.... O..... O......