നീലകമലദളമഴകിന്നലകളില്‍ വിരിയുന്നു
ശാരദേന്ദുകല മന്ദഹാസമധുവെണ്ണിലാമഴ തൂവുന്നു
സമയതീരമുണരുന്നു! സാമഗാനമൊഴുകുന്നു!
ചൈത്രവീണാവാദിനിയാം ശില്‍പകന്യകയുണരുന്നു
എന്‍ പ്രണയനായികയെവിടേ? എവിടെ?
(നീലകമല...)
ഗന്ധര്‍വ്വയാമങ്ങള്‍ വിടരുന്നു
ഹംസങ്ങള്‍ നീന്തുന്നു പൊന്‍കനവില്‍
നീഹാരരാവിന്റെ ചാരുതയില്‍
സങ്കല്‍പസാമ്രാജ്യമുണരുന്നു
അരികിലണയാന്‍ താമസമെന്തേ?
എന്നോടിനിയും പരിഭവമരുതേ
ഒന്നു കാണാനെന്‍ ആത്മരാഗങ്ങള്‍
തേങ്ങിയൊഴുകുന്നു
(നീല...)
മൗനങ്ങള്‍ പാടുന്നു തരളിതമായ്
മായാവസന്തങ്ങളാടുന്നു
നിന്‍ ദിവ്യ സൗന്ദര്യലഹരിയുമായ്
സ്വര്‍ലോകമെന്‍ മുന്നില്‍ വിടരുന്നു
മിഴികള്‍ നിറയെ മലര്‍ശരങ്ങള്‍
നിന്റെ മൊഴിയില്‍ സ്വരസുഗന്ധം
പൊന്നശോകങ്ങള്‍ പൂത്തുവിടരുന്നു
നിന്റെ പൊന്‍വനിയില്‍
(നീലകമല...)