Nee varoo vanadevade

നീ വരൂ വനദേവതേ
Year
Language

നീ വരൂ വനദേവതേ
ഏകന്‍ ഞാന്‍ എന്നോമലേ
ഏകാന്തം സന്ധ്യാംബരം
ശോകാര്‍ദ്രം തേടുന്നു ഞാന്‍

ഇന്ദുലേഖ പുല്‍കും രാവില്‍
ഇന്ദീവരം പൂകും നാളില്‍
എന്‍ മനമാം ചിപ്പിയില്‍ നീ
നീര്‍മണിയായ് വന്നിറങ്ങി
ഇന്നു മുത്തായ് മിന്നി നില്‍പ്പൂ

പൂമരങ്ങള്‍ പെയ്യും പോലെ
ഓര്‍മ്മകള്‍തന്‍ വര്‍ഷമേളം
എന്‍ ഹൃദയവാതിലില്‍ നീ
എന്തിനു മറഞ്ഞു നില്‍പ്പൂ
എന്നില്‍ മോഹപ്പക്ഷി തേങ്ങി

nī varū vanadevade
egan ñān ĕnnomale
egāndaṁ sandhyāṁbaraṁ
śogārdraṁ teḍunnu ñān

indulekha pulguṁ rāvil
indīvaraṁ pūguṁ nāḽil
ĕn manamāṁ sippiyil nī
nīrmaṇiyāy vanniṟaṅṅi
innu muttāy minni nilppū

pūmaraṅṅaḽ pĕyyuṁ polĕ
ormmagaḽtan varṣameḽaṁ
ĕn hṛdayavādilil nī
ĕndinu maṟaññu nilppū
ĕnnil mohappakṣi teṅṅi