നീവരൂ പൊന്‍ താരകേ
മാനസം കേഴുന്നിതാ
ഏകാന്തം സന്ധ്യാംബരം
ശോകാര്‍ദ്രം തേടുന്നു ഞാന്‍
നീവരൂ പൊന്‍ താരകേ
ഇന്ദുലേഖപുല്‍കും രാവില്‍
ഇന്ദീവരം പൂക്കും നാളില്‍
എന്മനമാം ചിപ്പിയില്‍ നീ
നീര്‍മണിയായ് വന്നിരങ്ങി
ഇന്നുമുത്തായ് മിന്നി നില്‍പ്പൂ
നീവരൂ പൊന്‍ താരകേ...
പൂമരങ്ങള്‍ പെയ്യും പോലെ
ഓര്‍മ്മകള്‍തന്‍ വര്‍ഷമേളം
എന്‍ ഹൃദയവാതിലില്‍ നീ
എന്തിനു നീ മറഞ്ഞുനില്‍പ്പൂ
എന്നില്‍മോഹപ്പക്ഷി തേങ്ങീ
നീവരൂ പൊന്‍ താരകേ.....