Nee uranniyo

നീ ഉറങ്ങിയോ
Work
Year
Language

നീയുറങ്ങിയോ നിലാവേ
മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും
മിഴി തലോടാന്‍
ഒരു താരാട്ടിന്‍ തണലായ്‌ മാറാം
നറുവെണ്‍തൂവല്‍
തളിരാല്‍ മൂടാം
ഇടനെഞ്ചില്‍ കൂട്ടും കാണാക്കൂട്ടില്‍
ഇടറും കിളിയുറങ്ങ്
നീയുറങ്ങിയോ നിലാവേ
മഴനിലാവേ

മനസ്സിനുള്ളിലെങ്ങോ മിന്നി തെന്നും
മയില്‍‌പ്പീലിപ്പൂവാടിയോ
തണലില്‍ ഇളവേല്ക്കും ഉള്ളിന്നുള്ളില്‍
ചെറുമുള്ളുകള്‍ കൊണ്ടുവോ
നീ വിതുമ്പിയെന്നാല്‍ പിടയുന്ന -
തെന്റെ കരളല്ലയോ
ഓണക്കാറ്റായ് തഴുകിടാം
ഓമല്‍പ്പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാന്‍
മലര്‍ മകളെ വായോ
നീയുറങ്ങിയോ നിലാവേ
മഴനിലാവേ

nīyuṟaṅṅiyo nilāve
maḻanilāve
pĕydiṟaṅṅi vā tuḽumbuṁ
miḻi taloḍān
ŏru tārāṭṭin taṇalāy‌ māṟāṁ
naṟuvĕṇdūval
taḽirāl mūḍāṁ
iḍanĕñjil kūṭṭuṁ kāṇākkūṭṭil
iḍaṟuṁ kiḽiyuṟaṅṅ
nīyuṟaṅṅiyo nilāve
maḻanilāve

manassinuḽḽilĕṅṅo minni tĕnnuṁ
mayil‌ppīlippūvāḍiyo
taṇalil iḽavelkkuṁ uḽḽinnuḽḽil
sĕṟumuḽḽugaḽ kŏṇḍuvo
nī vidumbiyĕnnāl piḍayunna -
tĕnṟĕ karaḽallayo
oṇakkāṭrāy taḻugiḍāṁ
omalppāṭṭāy ŏḻugiḍāṁ
urugādudirāduṟaṅṅān
malar magaḽĕ vāyo
nīyuṟaṅṅiyo nilāve
maḻanilāve