Nee en sundari

നീ എന്‍ സുന്ദരി
Work
Year
Language

ഹേ എന്‍ സുന്ദരീ എന്‍ ഓമല്‍ സുന്ദരീ (2)
എന്റെ പൊന്നേ എന്ന് കേട്ടാല്‍ വീണു പോകും സുന്ദരീ
നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍
ഏതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍
ഈ നല്ല രാത്രി വെറുതെ കളയുന്നതെന്തിനിനിയും
ചൂടാത്ത പൂവ് പോലെ ഞാന്‍ ഇന്ന് കൂടെ ഇല്ലേ
ഹേ നിനക്കായി ഞാന്‍ എനിക്കായി നീ
പിരിയുകയില്ലിനി ഒരു നിമിഷം

നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍
ഇതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍

നീ കേട്ടുവോ പൂ പ്പാലയില്‍
രാപ്പാടി പാടും പ്രേമ രാവിന്‍ ചിന്തുകള്‍
നീ കണ്ടുവോ ദൂരങ്ങളില്‍
മധു മാസ ചന്ദ്രന്‍ പൂത്തിറങ്ങും മാധവം
അവിടെയോ അരികില്‍ ഞാന്‍ ഒരു കിനാപക്ഷിയായ്
അകലയായ് മഴനിലാ ചോലയില്‍ നീന്തി ഞാന്‍
വിരഹം എന്ന പദമില്ല കവിതകളില്‍
പിരിയുകയില്ലിനി ഒരു നിമിഷം

നീ എന്‍ സുന്ദരന്‍ എന്‍ ഓമല്‍ സുന്ദരി
ത രരര ത രരര മം മം മ്മം ന ന ന

പതിനേഴിലെ പടിവാതിലില്‍
പരല്‍മുല്ല പൂക്കും പ്രിയ സുഗന്ധം പെയ്തുവോ
പരൽമുല്ലയില്‍ പൊന്‍വണ്ടുകള്‍ വരവർണ്ണമിയലും
ചിറകുമായിന്നെത്തിയോ
പിന്നെയാ മുളകളെ‍ മുരളിയായ് മാറ്റിയോ
പ്രണയമാം മിഴികളെ മധുരമായ് തഴുകിയോ
മലർശരങ്ങള്‍ ഉണരുന്ന മോഴിയഴകേ
പിരിയുകയില്ലിനി ഒരു നിമിഷം

ഹേ എന്‍ സുന്ദരീ എന്‍ ഓമല്‍ സുന്ദരീ
എന്റെ പൊന്നേ എന്നു കേട്ടാല്‍ വീണു പോകും സുന്ദരീ
നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍
ഏതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍
ഈ നല്ല രാത്രി വെറുതെ കളയുന്നതെന്തിനിനിയും
ചൂടാത്ത പൂവ് പോലെ ഞാന്‍ ഇന്ന് കൂടെ ഇല്ലേ
ഹേ നിനക്കായി ഞാന്‍ എനിക്കായി നീ
പിരിയുകയില്ലിനി ഒരു നിമിഷം

he ĕn sundarī ĕn omal sundarī (2)
ĕnṟĕ pŏnne ĕnn keṭṭāl vīṇu poguṁ sundarī
nī ĕn sundaran ĕnṟĕ mātraṁ sundaran
edu pĕṇṇuṁ vīṇu poguṁ nalla pāṭṭin vallabhan
ī nalla rātri vĕṟudĕ kaḽayunnadĕndininiyuṁ
sūḍātta pūv polĕ ñān inn kūḍĕ ille
he ninakkāyi ñān ĕnikkāyi nī
piriyugayillini ŏru nimiṣaṁ

nī ĕn sundaran ĕnṟĕ mātraṁ sundaran
idu pĕṇṇuṁ vīṇu poguṁ nalla pāṭṭin vallabhan

nī keṭṭuvo pū ppālayil
rāppāḍi pāḍuṁ prema rāvin sindugaḽ
nī kaṇḍuvo dūraṅṅaḽil
madhu māsa sandran pūttiṟaṅṅuṁ mādhavaṁ
aviḍĕyo arigil ñān ŏru kinābakṣiyāy
agalayāy maḻanilā solayil nīndi ñān
virahaṁ ĕnna padamilla kavidagaḽil
piriyugayillini ŏru nimiṣaṁ

nī ĕn sundaran ĕn omal sundari
ta rarara ta rarara maṁ maṁ mmaṁ na na na

padineḻilĕ paḍivādilil
paralmulla pūkkuṁ priya sugandhaṁ pĕyduvo
paralmullayil pŏnvaṇḍugaḽ varavarṇṇamiyaluṁ
siṟagumāyinnĕttiyo
pinnĕyā muḽagaḽĕ muraḽiyāy māṭriyo
praṇayamāṁ miḻigaḽĕ madhuramāy taḻugiyo
malarśaraṅṅaḽ uṇarunna moḻiyaḻage
piriyugayillini ŏru nimiṣaṁ

he ĕn sundarī ĕn omal sundarī
ĕnṟĕ pŏnne ĕnnu keṭṭāl vīṇu poguṁ sundarī
nī ĕn sundaran ĕnṟĕ mātraṁ sundaran
edu pĕṇṇuṁ vīṇu poguṁ nalla pāṭṭin vallabhan
ī nalla rātri vĕṟudĕ kaḽayunnadĕndininiyuṁ
sūḍātta pūv polĕ ñān inn kūḍĕ ille
he ninakkāyi ñān ĕnikkāyi nī
piriyugayillini ŏru nimiṣaṁ