ആര്‍പ്പോ ഇര്‍ര്‍ര്‍റോ
മുക്കണ്ണന് തൃക്കാലെടുത്തേ തിക്കെല്ലാം വെക്കമൊണര്ന്നേ
തുടികൊട്ടിക്കുടം കൊട്ടി കുലവാഴത്തലവെട്ടി
കുടിയെല്ലാം കൂത്താടാനെത്തി
തിരുമാറില് നാഗത്താനൊണ്ടേ
തലയോടും മാലയുമൊണ്ടേ
പരിതാപച്ചിതയിലെ ചുടുവെണ്ണീര്‍ കൊണ്ടല്ലോ
പരമേശന്‍ പാദങ്ങള്‍ പൂശി
തിരുവാതിര പൂത്തിറങ്ങും രാവില്‍
തിരുകണ്ടന്‍ പാര്വതിയുമൊത്തേ..
ചുടലക്കാളിയും ചുമന്ന കാളിയും
ചിലങ്കകെട്ടിയ മലങ്കുറവനായ് ആടീ
നൃത്തമാടീ....
ഹോയ്... മുക്കണ്ണന് ......
മടവാര്മ്മണി മതിമയങ്ങും കാലം
മറയോനും ഉള്ളിലൊറച്ചേ..
മലയിറങ്ങണം മരനീര് മോന്തണം
മനുഷ്യനെപ്പോലെ മദിച്ചു തുള്ളേണം
മദിച്ചു തുള്ളേണം മദിച്ചു തുള്ളേണം