Navami mahaanavami

നവമി മഹാനവമി
Year
Language

നവമീ മഹാനവമീ
നാദനര്‍മ്മദാ നദിക്കരയില്‍
നവരാത്രി വളര്‍ത്തും കാമസുരഭി

അമൃതവര്‍ഷിണികള്‍ സ്വരദേവതകള്‍
ആരാധികമാരല്ലോ ദേവിനിന്‍ ആരാധികമാരല്ലോ
സഖികളാമവരുടെ കരവല്ലകിയിലെ
ശങ്കരാഭരണമായ് ഉണരേണം ഞാന്‍ ഉണരേണം
നവമീ.....

അമരസുന്ദരികള്‍ ഋതുകന്യകകള്‍
പരിചാരികമാരല്ലോ ദേവിനിന്‍ പരിചാരികമാരല്ലോ
അവരുടെ നവരത്ന മണിമഞ്ജുഷയിലെ
അഞ്ജലീമുകുളമായ് വിടരേണം ഞാന്‍ വിടരേണം
നവമീ......

navamī mahānavamī
nādanarmmadā nadikkarayil
navarātri vaḽarttuṁ kāmasurabhi

amṛtavarṣiṇigaḽ svaradevadagaḽ
ārādhigamārallo devinin ārādhigamārallo
sakhigaḽāmavaruḍĕ karavallagiyilĕ
śaṅgarābharaṇamāy uṇareṇaṁ ñān uṇareṇaṁ
navamī.....

amarasundarigaḽ ṛtuganyagakaḽ
parisārigamārallo devinin parisārigamārallo
avaruḍĕ navaratna maṇimañjuṣayilĕ
añjalīmuguḽamāy viḍareṇaṁ ñān viḍareṇaṁ
navamī......