പതിയേ പതിയേ പടിവാതിലില്‍
പതിയും പകലിന് പാദാംബുജം
ആരോരുമോതാതെ കാതില്‍
താരാട്ടു് മൂളുന്ന കാറ്റായു്
പറയാതെ നീ വന്നതറിയുന്നു ഞാന്‍
പതിയേ പതിയേ പടിവാതിലില്‍
ആരോ വരും പാദസ്വനം
ഉം...
ഏതോ വിഷുപ്പക്ഷി പോലെ
ഉള്ളിലാരോ വിതുമ്പുന്നു മെല്ലെ
ആളുന്ന വേനലിന് ചൂടില്‍
എന്റെ മാമ്പൂക്കളെല്ലാം കൊഴിഞ്ഞു
പൂവാക തന് ചോപ്പും പൂങ്കാറ്റിലെ പാട്ടും
ഓരോരോ ഓരോരോ കുഞ്ഞോളങ്ങളില്‍
ഓരായിരം പൊന്നോര്മ്മകള്
ഉം...
സായന്തനത്തിന്റെ ദീപം
രാവിന് ശ്യാമാന്ധകാരത്തിലാഴു്ന്നു
ഏകാന്ത ശോകത്തിന് തീരം
വിണ്ണിന് നീഹാര ബാഷ്പം പൊതിഞ്ഞു
സ്നേഹാര്‍ദ്രമാം നോക്കും
തേനൂറിടും വാക്കും
മായാതെ മായാതെ മായാതെ നിന്നാല്‍
അമ്മേ എന്‍ ജന്മം സമ്പൂര്‍ണ്ണമായി
ഉം...
(പതിയേ പതിയേ )