താമരപ്പൂവേ തങ്കനിലാവേ
അഴകെല്ലാം മിഴി പൊത്തും അല്ലിത്തേനേ
അരിമുല്ലേ അറിയില്ലേ നീയിന്നെന്നെ (താമരപ്പൂവേ...)
മഞ്ചാടിച്ചുണ്ടത്തെ കുങ്കുമപ്പൂവിൽ
കൊഞ്ചുന്ന കാറ്റു വന്നുമ്മ വെയ്ക്കുമ്പോൾ
നീയെൻ മൊഴികൾ കവർന്നതെന്തേ
നീലത്താമരയിതളിൽ നീ വാലിട്ടെഴുതിയതെന്തേ
ഓലവിളക്കിൻ തിരിയിൽ നിൻ താലി മിനുങ്ങണതെന്തേ
ആതിരാപ്പൂവിൻ പാൽമഴയായ്
പാദസരങ്ങൾ പൗർണ്ണമിയായ്
ഞാനറിയുന്ന നിലാവിൻ തേരോ
നീയൊരു രാവിനു കാത്തു വെച്ചു
(താമരപ്പൂവേ...)
താരക്കുടമണിനാദം ഇനി ദൂരെക്കേൾക്കുകയില്ലേ
തങ്കത്തരിവള കൊഞ്ചും ഒരു താരണി മഞ്ചവും ഇല്ലേ
ഓർമ്മകൾ ചാർത്തും കുങ്കുമമായ്
ഓമനപ്രാവിൻ വെൺചിറകായ്
നീയറിയുന്നൊരു മാറിൻ ചൂട് ഞാനൊരു പാട്ടിന്നോർത്തു വെച്ചു
(താമരപ്പൂവേ...)