Nanma serum amma

നന്മ ചേരും അമ്മ
Work
Year
Language

നന്മ ചേരും അമ്മ വിണ്ണിന്‍ രാജകന്യ
ധന്യാ സര്‍വ്വ വന്ദ്യാ മേരീ ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അംബയായ ദേവീ മേരി ലോകമാതാ

മാതാവേ മാതാവേ മണ്ണിന്‍ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര
കുമ്പിള്‍ നീട്ടും കയ്യില്‍ സ്നേഹം തൂകും മാതാ
കാ‍രുണ്യാധിനാഥാ മേരീ ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അംബയായ ദേവീ മേരി ലോകമാതാ

പാവങ്ങള്‍ പൈതങ്ങള്‍ പാദം പൂകി നില്‍പ്പൂ
സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്‍പ്പൂ
ആശാപൂരം നീയേ, ആശ്രയതാരം നീയേ
പാരിന്‍ തായ നീയേ മേരീ ലോകമാതാ...
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അംബയായ ദേവീ മേരി ലോകമാതാ

nanma seruṁ amma viṇṇin rājaganya
dhanyā sarvva vandyā merī logamādā
kaṇṇiluṇṇiyāguṁ uṇṇiyeśu tanṟĕ
aṁbayāya devī meri logamādā

mādāve mādāve maṇṇin dībaṁ nīye
nīyallo nīyallo nitya snehadhāra
kumbiḽ nīṭṭuṁ kayyil snehaṁ tūguṁ mādā
kāruṇyādhināthā merī logamādā
kaṇṇiluṇṇiyāguṁ uṇṇiyeśu tanṟĕ
aṁbayāya devī meri logamādā

pāvaṅṅaḽ paidaṅṅaḽ pādaṁ pūgi nilppū
snehattin kaṇṇīrāl pūkkaḽ tūgi nilppū
āśābūraṁ nīye, āśrayadāraṁ nīye
pārin dāya nīye merī logamādā...
kaṇṇiluṇṇiyāguṁ uṇṇiyeśu tanṟĕ
aṁbayāya devī meri logamādā