Nandyaarvattattin

നന്ത്യാർവട്ടത്തിൻ
Work
Year
Language

നന്ദ്യാര്‍വട്ടത്തിന്‍ പൂവ് കൊണ്ടേ
നടുമലര്‍ വിളക്കിലെ ചാന്തു കൊണ്ടേ
അണിയിക്കുവാന്‍ നിന്നെ അലങ്കരിക്കാന്‍
അരികില്‍ ഞാന്‍ വന്നു നിന്നു
എന്നാല്‍ ഒരു മാത്ര ഒരു മാത്ര വൈകിപ്പോയ് ഞാന്‍ (നന്ദ്യാര്‍)

ഇനിയൊരു മൌനത്തിന്‍ ചിപ്പി തേടും
മിഴിനീര്‍ കണികയായ് നീ (ഇനിയൊരു)
പ്രിയമെഴും വാക്കില്‍ പടര്‍ന്നു കേറാന്‍
കൊതികൊളളും രാഗമായ് നീ
കദന കുതൂഹല രാഗമായ് നീ (നന്ദ്യാര്‍)

ഇനിയൊരു ഗാനത്തിന്‍ ചിറകു തേടും
ഹൃദയത്തിന്‍ മാത്രമായ് നീ (ഇനിയൊരു )
ഒരു വസന്തത്തെ ഇന്നേറ്റുവാങ്ങാന്‍
കൊതി കൊളളും മുള്‍ ചെടിയായ് ഞാന്‍
ഒരു പൂ തേടും മുള്‍ ചെടിയായ് (നന്ദ്യാര്‍)

nandyārvaṭṭattin pūv kŏṇḍe
naḍumalar viḽakkilĕ sāndu kŏṇḍe
aṇiyikkuvān ninnĕ alaṅgarikkān
arigil ñān vannu ninnu
ĕnnāl ŏru mātra ŏru mātra vaigippoy ñān (nandyār)

iniyŏru maൌnattin sippi teḍuṁ
miḻinīr kaṇigayāy nī (iniyŏru)
priyamĕḻuṁ vākkil paḍarnnu keṟān
kŏdigŏḽaḽuṁ rāgamāy nī
kadana kudūhala rāgamāy nī (nandyār)

iniyŏru gānattin siṟagu teḍuṁ
hṛdayattin mātramāy nī (iniyŏru )
ŏru vasandattĕ inneṭruvāṅṅān
kŏdi kŏḽaḽuṁ muḽ sĕḍiyāy ñān
ŏru pū teḍuṁ muḽ sĕḍiyāy (nandyār)