Nandanandan

നന്ദനന്ദന്
Work
Year
Language

നന്ദനന്ദനാ കൃഷ്ണാ
മുരഹര മുരളീധരാ
തിരുമുമ്പിലൊരു കണ്ണീർ‌-
ത്തിരിവച്ചു തൊഴും നേരം
കരളിലോ കനിവിന്റെ
കളഭം തരുമൊരു കാരുണ്യമേ
ജയ! (നന്ദനന്ദനാ)

നോവുമായ് വിളിക്കുമ്പോൾ
വിളിപ്പുറത്തെഴുന്നള്ളി
വരമരുളും മൂർത്തിയേ പാഹിമാം
പരംപൊരുളാം കീർത്തിയേ പാഹിമാം
ഒരു മുളംതണ്ടാലെ മൂലോകം മുഴുവൻ നീ
പരബ്രഹ്മസംഗീതപ്പാലാഴിത്തിര പകരുകയോ
ജയ! (നന്ദനന്ദനാ)

കൂരിരുൾ നടമാടും കുരുക്ഷേത്ര രണഭൂവിൽ
ധർമ്മാർത്ഥമാം തേരുമായ് വന്നു നീ
വേദാന്തമാം ഗീതയായ് പൂത്തു നീ
അബലയാം കൃഷ്ണതൻ
ഇടനെഞ്ചു പിടഞ്ഞപ്പോൾ
അലിവിന്റെ വിരൽ‌കൊണ്ടു
മിഴിനീരൊപ്പിയ പുണ്യഹരേ
ജയ! (നന്ദനന്ദനാ)

nandanandanā kṛṣṇā
murahara muraḽīdharā
tirumumbilŏru kaṇṇīr‌-
ttirivaccu tŏḻuṁ neraṁ
karaḽilo kanivinṟĕ
kaḽabhaṁ tarumŏru kāruṇyame
jaya! (nandanandanā)

novumāy viḽikkumboḽ
viḽippuṟattĕḻunnaḽḽi
varamaruḽuṁ mūrttiye pāhimāṁ
paraṁpŏruḽāṁ kīrttiye pāhimāṁ
ŏru muḽaṁtaṇḍālĕ mūlogaṁ muḻuvan nī
parabrahmasaṁgīdappālāḻittira pagarugayo
jaya! (nandanandanā)

kūriruḽ naḍamāḍuṁ kurukṣetra raṇabhūvil
dharmmārtthamāṁ terumāy vannu nī
vedāndamāṁ gīdayāy pūttu nī
abalayāṁ kṛṣṇadan
iḍanĕñju piḍaññappoḽ
alivinṟĕ viral‌kŏṇḍu
miḻinīrŏppiya puṇyahare
jaya! (nandanandanā)