Nanda kumaarane [M]

നന്ദ കുമാരനെ [M]
Year
Language

നന്ദകുമാരനു നൈവേദ്യമായൊരു
വൃന്ദാവനസാരംഗ...
മാധവ! നീയാം കടലിനെത്തേടും
മധുരാക്ഷരഗംഗ...

ഉല്‍പലനേത്രനു കാണിയ്‌ക്ക നല്‍കാന്‍
ഉദയരവിചന്ദ്രിക...
ആരും മീട്ടാതെ പാടുകയാണെന്‍
ആത്മവിപഞ്ചിക...

മേഘവര്‍ണ്ണാ നിനക്കായ് പാടാം
മേച‍ കല്യാണി...
മണികര്‍ണ്ണികയില്‍ പരാഗമേന്തും
മഞ്ജുഭാഷിണി...

യാദവസ്‌മൃതിയില്‍ മന്ദമുണര്‍ന്നു
യദുകുലകാംബോജി...
ഇന്ദുമരീചികള്‍ മാറില്‍ ചൂടും
മായാമധുവാരിധി...

ഹര്‍ഷവിലോലം മാനസസരസ്സില്‍
ഹംസധ്വനി മുഴങ്ങി...
രാധാരമണന്നു ശബളാഭമാമൊരു
രാഗമാലിക കോര്‍ത്തൂ ഞാന്‍...

(നന്ദകുമാരനു)

nandagumāranu naivedyamāyŏru
vṛndāvanasāraṁga...
mādhava! nīyāṁ kaḍalinĕtteḍuṁ
madhurākṣaragaṁga...

ulbalanetranu kāṇiy‌kka nalgān
udayaravisandriga...
āruṁ mīṭṭādĕ pāḍugayāṇĕn
ātmavibañjiga...

meghavarṇṇā ninakkāy pāḍāṁ
mesa kalyāṇi...
maṇigarṇṇigayil parāgamenduṁ
mañjubhāṣiṇi...

yādavas‌mṛtiyil mandamuṇarnnu
yadugulagāṁboji...
indumarīsigaḽ māṟil sūḍuṁ
māyāmadhuvāridhi...

harṣavilolaṁ mānasasarassil
haṁsadhvani muḻaṅṅi...
rādhāramaṇannu śabaḽābhamāmŏru
rāgamāliga korttū ñān...

(nandagumāranu)